ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങി മരിച്ച നിലയില്‍

Palakkad

പാലക്കാട്: ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം ആലിങ്കലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സുനില(42) , മകന്‍ രോഹിത് (19) , സുനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍ (23) എന്നിവരാണ് തൂങ്ങി മരിച്ച നിലയിലുള്ളത്. വീടിന്റെ അടുക്കളയിലാണ് ഇവര്‍ മൂന്നുപേരും തൂങ്ങിയ നിലയിലുള്ളത്.