മുബാറക്ക് സ്കൂളിൽ വായനാവാരത്തിൽ റീഡിങ് കോർണർ തുടങ്ങി

Kannur

തലശ്ശേരി: വായനാവാരത്തോടനുബന്ധിച്ച് മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുതുതായി ആരംഭിച്ച റീഡിങ് കോർണറിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ എം പി മജീദ് നിർവഹിച്ചു. പത്രങ്ങൾ, ആനുകാലികങ്ങൾ, ബാല മാസികകൾ തുടങ്ങിയവയാൽ സമ്പന്നമായ വയലാമൂല കുട്ടികൾ ശരിയായി ഉപയോഗപ്പെടുത്തണമെന്ന് ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു.

ബഷീറിൻറെ ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്നു എന്ന നോവലിൽ വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന പ്രയോഗമുണ്ട് ഈ വെളിച്ചം അന്ധവിശ്വാസത്തിനെതിരെ അറിവ് കൊണ്ടുവരുന്ന വെളിച്ചമാണ്. ജാതിമത ചിന്തകൾക്കപ്പുറം മനുഷ്യത്വത്തെ പ്രതിഷ്ഠിക്കാൻ വായന ഏറെ സഹായിക്കുമെന്നും കൊട്ടിയടക്കപ്പെട്ട മനസ്സുകളുടെ വാതായനങ്ങൾ വായന തുറന്നു തരുമെന്നും അദ്ധേഹം പറഞ്ഞു. ചെറുകഥാകൃത്ത് ഹമീദ് കുറുന്തോടി അധ്യക്ഷത വഹിച്ചു. എം കെ കുഞ്ഞബ്ദുള്ള, റാഷിദ്, മിസ്ഹാബ് വി പി, മുഹമ്മദ് ഫാസിൽ, ഷമീല എ യു എന്നിവർ പ്രസംഗിച്ചു.