ഡോ. വി. സുനിൽ രാജിന് ഫ്രീഡം ഫിഫ്റ്റി യുടെ ജെ. മുഹമ്മദ് റാഫി സ്മാരക പുരസ്‌കാരം

Thiruvananthapuram

തിരുവനന്തപുരം : ഡോ. വി സുനിൽരാജിന്റെ ‘കരൾ പാതി പങ്കിട്ട പ്രണയകാലം’ എന്ന കവിതാ സമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റി നൽകുന്ന ജെ .മുഹമ്മദ് റാഫി സ്മാരക പുരസ്കാരം.

ഒക്ടോബർ 29 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്‌ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം നൽകുമെന്ന് ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.