തിരുവനന്തപുരം: പ്രശസ്ത സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. 19 സിനിമകളിൽ അഭിനയിച്ചു . നിരവധി സിനിമകളിൽ ശബ്ദം നൽകി. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു .
കിളിപ്പാട്ട് , അപ്പു , അയ്യർ ദി ഗ്രേറ്റ് , പോലീസ് ഓഫീസർ , കഥാനായിക ,ഷെവലിയാർ ,
സദയം, യുവതുർക്കി , ദി റിപ്പോർട്ടർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൺ വി.പി.ധനഞ്ജയൻ സഹോദരനാണ് . ഭാര്യ :വൽസരാമചന്ദ്രൻ . മക്കൾ : ദീപ (ദുബായ് ) , ദിവ്യരാമചന്ദ്രൻ (നർത്തകി ) . മരുമക്കൾ : മാധവൻ കെ ( ദുബായ് ) , ശിവസുന്ദർ ( ചെന്നൈ ) . സംസ്കാരം സെപ്റ്റംബർ 5 വ്യാഴം രാവിലെ 9 മണിയ്ക്ക് പയ്യന്നൂരിൽ