പെരിക്കല്ലൂർ : ബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ഓവർ ഓൾ നേടിയപെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനെ പി.ടി.എ. അനുമോദിച്ചു. . എൽപി, യുപി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പെരിക്കല്ലൂർ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കഴ്ചവച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 35 പോയിന്റു നേടിയാണ് ഓവർ ഓൾ കരസ്ഥമാക്കിയത്. സാമൂഹ്യശാസ്ത്രമേളയോടൊപ്പം ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, ശാസ്ത്രമേള, ഐടി മേള എന്നിവയിലും പെരിക്കല്ലൂർ സ്കൂളിലെ വിദ്യാർഥികൾ മികവ് പുലർത്തി.
വിജയച്ച കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ അനുമോദിച്ചു. പി.ടി.എ യുടെയും എസ്.എം.സിയുടെയും നേതൃത്വത്തിൽ പെരിക്കല്ലൂർ ടൗണിലേക്ക് കുട്ടികൾ ആഹ്ലാദപ്രകടനം നടത്തി. ടൗണിൽ നടന്ന അനുമോദനയോഗം വാർഡ് മെമ്പർ ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ഗിരീഷ്കുമാർ ജി.ജി.അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.കെ. വിനുരാജൻ, പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, എസ്.എം.സി ചെയർമാൻ പി.കെ.അബ്ദുൾ റസാക്ക് , രതീഷ് സി.വി, ഷാജി മാത്യു, ഷിനോ എ.പി, മനു ഇ.എം, സുനിൽകുമാർ വി.കെ.,സിന്ധു പി.കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.