നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
മീനങ്ങാടി: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തില്‍ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി മീനങ്ങാടിയില്‍ സ്വാശ്രയ സംഘം രൂപീകരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുണ്‍ മാണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മീനങ്ങാടി ഏരിയ പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ സൈനബ ആശംസകള്‍ നേര്‍ന്നു. സ്വാശ്രയ സംഘം ഭാരവാഹികളായി റഫീഖ് ടി കെ (പ്രസിഡന്റ്), എം മുഹമ്മദ് (സെക്രട്ടറി), കെ സൈനബ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.