തിരുവനന്തപുരം: നാഷണൽ കോളജിൽ ‘ഇൻസൈറ്റോ നാഷണൽ’ പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് AIM 2K24 സെമിനാർ ശ്രീ നാരായണഗുരു ഓപ്പൺണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലറും കേരള യൂണിവേഴ്സിറ്റി റിസർച്ച് സൂപ്പർവൈസറുമായ ഡോ.ഗ്രേഷ്യസ് ജെയിംസ് ഉദ്ഘാടനം ചെയ്യും.
“Total Quality Management Tools for Improved Performance” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഈ സെമിനാറിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിക്കും. കോളേജ് കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ.(ഡോ.) രാജേന്ദർ കുമാർ മുഖ്യപ്രഭാഷണം നടത്തും.