തിരുവനന്തപുരം: വിധിയിൽ തൃപ്‌തയാണെന്ന് ഷാരോണിൻ്റെ അമ്മ. വിധിയിലും നീതിന്യായ വ്യവസ്ഥയിലും നൂറ് ശതമാനം വിശ്വാസമുണ്ടെന്നും തൻ്റെ മകന് നീതി ലഭിച്ചതായും അമ്മ വികാരഭരിതയായി പ്രതികരിച്ചു.
നിഷ്‌കളങ്കനായ എന്‍റെ പൊന്നുമോന്‍റെ നിലവിളി ദൈവം കേട്ടു. ദൈവം നീതിമാനായ ജഡ്‌ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞുവെന്നും അവര്‍ പറഞ്ഞു.
തൻ്റെ മകന് നീതി ലഭിച്ചെന്ന് ഷാരോണിൻ്റെ അമ്മാവൻ സത്യശീലന്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ സത്യം തെളിഞ്ഞു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്ന് അമ്മാവൻ കൂട്ടിച്ചേര്‍ത്തു.