ഒരുമ 83 പാതയോര ഇരിപ്പിടം സമ്മാനിച്ചു, സന്ദീപിനെ ആദരിച്ചു

Kozhikode

വാഴക്കാട് : വാഴക്കാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 1983 ബാച്ച് പൂർവ വിദ്യാർത്ഥി സംഘടനയായ ഒരുമ 83 സ്കൂളിൽ പ്രധാന പ്രവേശന പാതക്കിരു ഭാഗങ്ങളിലുമായി വിശാലമായ ഇരിപ്പിടം തയ്യാറാക്കി’ പാതക്കിരു വശവുമുള്ള അരക്കെട്ടുകളിൽ മാർബിൾ പതിച്ച് വിദ്യാർത്ഥികൾക്ക് ഇരുന്നുല്ലസിക്കാനും വായിക്കാനും വിശ്രമിക്കാനുമൊക്കെ പാകത്തിൽ സൗകര്യപ്പെടുത്തി സ്കൂളിന് സമർപിച്ചു.

വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ. സി നൗഷാദ് സമർപണം നിർവഹിച്ചു. ഒരുമ 83 പ്രസിഡൻ്റ് കെ. അബദ്ൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. പ്രൻസിപാൾ അബ്ദുൽ നാസർ മാസ്റ്റർ, എച്ച്.എം ഷീബ ടീച്ചർ,പി.ടി.എ പ്രസിഡൻ്റ് ടി.പി. അശ്റഫ്, ഡോ. എ.കെ അബ്ദുൽ ഗഫൂർ,ജൈസൽ എളമരം, വിജയൻ മാസ്റ്റർ, ബി.പി.എ ഗഫൂർ, കെ. സ്വലാഹുദ്ദീൻ, എം.രാമചന്ദ്രൻ മാസ്റ്റർ പ്രസംഗിച്ചു.

എഞ്ചിനിയർ അശ്റഫ്, ടി.ഹമീദ്, റസാഖ് വാലില്ലാപുഴ,സത്താർ, സുഹറ കുറുപ്പത്ത്, ഖദീജ ചേന്ദമംഗല്ലൂർ, ച്രശേഖരൻ നേതൃത്വം നല്കി.

തുടർന്ന് ദേശീയ ഫുട്ബാൾ ചാമ്പ്യൻമാരായ കേരള ടീം അംഗം സന്ദീപിനെ ആദരിച്ചു. സലീം മാവൂർ, റസാഖ് പാലപ്പെട്ടി,മുഹമ്മദ് തിരുവാലൂർ, കെ.എം ഖാദർ ,രാമൻ ചെറുവായൂർ,അശ്റഫ് ബാബു, സി.കെ അലി /ടി.കെ സലാം,കാർത്തിക, പി.വി അഹമ്മദ് കുട്ടി, കമലാക്ഷി, ഹേമലത, സുലോചന ചന്ദ്രൻ ചെറുവട്ടൂർ പങ്കെടുത്തു.