പൊഴിയൂർ നിവാസികളുടെ ചിരകാല സ്വപ്നമായ പൊഴിയൂർ മത്സ്യബന്ധന
തുറമുഖം ഒന്നാം ഘട്ടം നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിച്ചു.
സംസ്ഥാന സർക്കാർ അനുവദിച്ച 5 കോടി രൂപ ചെലവിട്ട് നെയ്യാർ കടലുമായി സംഗമിക്കുന്ന പൊഴിയൂർ പൊഴിയുടെ സമീപത്ത് ഹാർബറിലെ പ്രധാന പുലിമുട്ട് വരുന്ന
ഭാഗത്ത് 65 മീറ്റർ നീളത്തിൽ ഗ്രോയിൻ നിർമ്മിക്കുന്ന പ്രവർത്തനത്തിനാണ് തുടക്കമായത്. ഈ ഗ്രോയിൻ ഭാവിയിൽ പ്രധാന പുലിമുട്ടിന്റെ ഭാഗമാകും.
നെയ്യാറ്റിൻകര മണ്ഡലത്തിൽ മത്സ്യ തൊഴിലാളികളുമായി ബന്ധപ്പെട്ട 13 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
വിഴിഞ്ഞത്തിനു ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് പൊഴിയൂർ മത്സ്യബന്ധന തുറമുഖമെന്നും 25000 മത്സ്യ തൊഴിലാളികൾക്ക് ഇതിൻ്റെ പ്രയോജനം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെ ആൻസലൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ് കുമാർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ ബെൻ ഡാർവിൻ എം.എ മുഹമ്മദ് അൻസാരി, ഗീത സുരേഷ്, സൂര്യ.എസ്.പ്രേം, ജോൺസൺ പൊഴിയൂർ, അജിത്ത് പൊഴിയൂർ അഡ്വ.എസ്. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.