കോഴിക്കോട്: കെ.എൻ.എം മർകസുദ്ദഅവ നടത്തി വരുന്ന കാലം തേടുന്ന ഇസ് ലാഹ് കാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തെ എഴുപത് കേന്ദ്രങ്ങളിൽ ട്രൂവെ പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിച്ചു. നവലിബറൽ മത നിരാസ സാംസ്കാരിക അധിനിവേശത്തെയും നവയാഥാസ്ഥിതക തയെയും ചെറുക്കാൻ പ്രവർത്തകരെ സജ്ജമാക്കുന്നതിനായി കൺവെൻഷൻ കർമ പദ്ധതികൾ ആവിഷകരിച്ചു.
കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ.എം അബ്ദുൽ ജലിൽ എടത്തനാട്ടുകരയിലും എം.ടി മനാഫ് കോട്ടക്കലിലും കെ.എൽ.പി ഹാരിസ് പാനൂരിലും ഫൈസൽ നൻമണ്ട വാഴക്കാട്ടും ഡോ. ഇസ്മായിൽ കരിയാട് കാസർകോട്ടും ഡോ. അനസ് കടലുണ്ടി ബേപ്പൂരിലും സി.മമ്മു കോട്ടക്കൽ പട്ടാമ്പിയിലും കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പിൽ പ്രഫ: ശംസുദ്ദീൻ പാലക്കോടും പേരാമ്പ്രയിൽ ഖാസിം മസ്റ്ററും കല്പറ്റയിൽ റശീദ് ഉഗ്രപുരവും തേഞ്ഞിപ്പലത്ത് സുഹൈൽ സാബിറും പുത്തനത്താണിയിൽ എ.ടി ഹസൻ മദനിയും അരിക്കോട്ട് ഡോ. യു. പി യഹ് യാഖാനും വണ്ടൂരിൽ അബുൽ കരീം സുല്ലമിയും കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തു.