കോഴിക്കോട്: ഫെഡറൽ ബാങ്ക് നൽക്കുന്ന മലയാള സാഹിത്യ പുരസ്‌കാരം പ്രമുഖ നോവലിസ്റ്റ് സാറ ജോസഫിന്. കറ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വച്ച് മകൾ സംഗീത ശ്രീനിവാസൻ പുരസ്ക്കാരം ഏറ്റുവാങ്ങി. സാഹിത്യകാരൻ കെ പി രാമാനുണ്ണി ചടങ്ങിൽ മുഖ്യാതിഥിയായി. ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് നന്ദകുമാർ, റജി സി.വി, ജോസ് മോൻ പി, ഷാജി കെ.വി, ഇ.പി രാജഗോപാൽ എന്നിവർ സംസാരിച്ചു.
