ബീഹാർ: കിഷൻഗൻജ് ജില്ലയിലെ HRDF പബ്ലിക് സ്കൂൾ മൂന്നാം വാർഷികം വിപുലമായി ആഘോഷിച്ചു. താകുർഗൻജിലെ സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്ന പരിപാടിയിൽ കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബഹു: എ പി അബ്ദുസ്സമദ് സാഹിബ് മുഖ്യാതിഥി ആയിരുന്നു.
ബീഹാർ മൈനോറിറ്റി വെൽഫെയർ കമ്മീഷൻ ഉപാധ്യക്ഷൻ നൗഷാദ് ആലം പരിപാടി ഉദ്ഘാടനം ചെയ്തു. താകുർഗൻജ് S.H.O മക്സൂദ് അഷ്റഫി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഡയറക്ടർ കേ.പി ഫിറോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പി.ആർ. ഓ ആസാദ് അലി സ്വാഗതം പറഞ്ഞു. തുടർന്ന് ആശംസകൾ അർപിച്ച് ആസാദ് ഇക്ബാൽ (പ്രൈവറ്റ് സ്കൂൾ ആൻഡ് ചിൽഡ്രൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി) സാബിർ ആലം, അബീദുർ റഹ്മാൻ, ഡോ. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു . സ്കൂൾ വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് അബ്ദുല്ല നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറി.