അനന്താവൂർ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ കെ എസ് ടി യു അംഗങ്ങൾക്ക് യാത്രയയപ്പും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും ചേരു രാൽ ജസിയ ഗാർഡനിൽ നടന്നു. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സി.കെ. നിസാർ അഹമ്മദ് അധ്യക്ഷനായി.
നീണ്ട വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.ഇ.യഹ് യ സഹീർ, കെ.പി. അബ്ദുൽ വഹാബ് എന്നിവർക്കും എ.പി.ജെ അബ്ദുൽ കലാം ട്രസ്സ്റ്റ് അധ്യാപക അവാർഡ് ജേതാവ് വി. ജാഫർ സാദിഖ് തങ്ങൾ, അധ്യാപക ജില്ലാ കലോത്സവത്തിൽ ഉന്നത വിജയം നേടിയ കെ. ഫാത്തിമ സുഹറ എന്നിവർക്ക് ഉപഹാരം നൽകി. കെ എസ് ടി യു ജില്ലാ അസോസിയേറ്റ് സെ ക്രട്ടറി ജലീൽ വൈരങ്കോട് മുഖ്യപ്രഭാഷണവും ഇ . സക്കീർ ഹുസൈൻ അനുമോദന പ്രഭാഷണവും നടത്തി. എം. യൂനുസ് ,എം. ഫൈസൽ, ഖദീജാബി മയ്യേരി , ഇ. മുജീബ് റഹ്മാൻ, ഇ.പി. സബാഹ് , പി.ഷബീർ,കെ. ഷാഫി, ഹഫ്സത്ത് അടിയാട്ടിൽ, നസീഫ് തൈക്കാടൻ പ്രസംഗിച്ചു.