തിരുന്നാവായ : ജപ്പാൻ സയൻസ് ആന്റ് ടെക്നോളജി ( ജെ. എസ് .ടി )ഹൊകൈദോ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ‘പങ്കെടുക്കുവാൻ വൈരങ്കോട് സ്വദേശി ലഹൻ മാങ്കടവത്തിന് അവസരം ലഭിച്ചു.
ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളർച്ചയെ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ടറിയുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത് . ഹൊക്കൈദോ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ: പി.കെ. ഹാഷിമിൻ്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പ്രമുഖ ശാസ്ത്രജ്‌ന്തൻമാരുടെ പ്രഭാഷണങ്ങൾ , ലബോറട്ടറി സന്ദർശനങ്ങൾ ,ഗവേഷണ പദ്ധതികളെ അടുത്തറിയൽ ,സാംസ്കാരിക ആശയവിനിമയം എന്നിവ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമാണ് .
ഭക്ഷണം , താമസം , യാത്രാച്ചിലവുൾപ്പെടെ ധനസഹായത്തോടെ പങ്കെടുക്കാം എന്നതാണ് ഈ പ്രോഗ്രാമിന്റെ ന്റെ പ്രത്യേകത.വളാഞ്ചേരി എം ഇ എസ് കെ.വി.എം
കോളെജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ലഹൻ നിരവധി വിദ്യാഭ്യാസ പരിപാടികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റുഡൻ്റ്സ്
പോലീസ് കാഡറ്റ്, നാഷണൽ സർവ്വീസ് സ്കീം, വിദ്യാഭ്യാസ പരിശീലകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായിരുന്നു.2024 സെപ്റ്റംബർ 6 ന് വെള്ളിയാഴ്ച്ച
നെടുമ്പാശ്ശേരിയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര തിരിക്കും. തിരുന്നാവായ – വൈരങ്കോട്ടെ അധ്യാപക ദമ്പതികളായ ഹാരിസ് മാങ്കടവത്തിൻ്റെയും റൂബി വെട്ടൻൻ്റെയും മകനാണ് ലഹൻ.