കോഴിക്കോട് : തെക്കേപ്പുറത്തെ പൗരപ്രമുഖരും സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ രംഗത്ത് പ്രവർത്തകനും ദീർഘകാലം റിയാദ് സംഗമം കൾച്ചറൽ സൊസൈറ്റിയുടെ ഭാരവാഹിയും റിയാദ് സംഗമം റിട്ടേണിംഗ് (ആർ എസ് ആർ ) സ്ഥാപക നേതാവുമായ സി എൻ അബ്ദുൽ മജീദിനെ സംഗമം റിട്ടേൺസ് ജനറൽബോഡിയോഗം അനുസ്മരിച്ചു.
പ്രസിഡന്റ് പി പി അബ്ദുൽ അസീസിന്റെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ കെ വി മുഹമ്മദ് ശുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി. പി എൻ എം മുസ്തഫ, എം പി ഇമ്പിച്ചി കോയ, അബ്ദുറഹീം, പി വി യൂനുസ്, കെ എം ആക്താബ്, പി ടി അൻസാരി,ഒ വി ഇക്ബാൽ എസ് എം ജംഷീദ് എന്നിവർ പ്രസംഗിച്ചു. നാട്ടിലെ സമകാലീന വിഷയങ്ങളെ ആസ്പദമാക്കി എസ് വി അർഷുൽ അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ എം യാക്കൂബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ വി കുഞ്ഞഹ്മദ് കോയ നന്ദിയും പറഞ്ഞു.