ബിൽഡിങ് സെസ്സ് ഗഡുക്കളാക്കി അടക്കാനുള്ള നിയമം കൊണ്ടുവരണം: ലെൻസ്ഫെഡ്

Kozhikode

കോഴിക്കോട്: ബിൽഡിങ് നമ്പറിനായി അപേക്ഷ നൽകുമ്പോൾ ബിൽഡിങ് സെസ്സ് ഒറ്റ തവണയായി അടക്കണമെന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുന്നുണ്ടെന്നും അതിനാൽ ബിൽഡിങ് സെസ്സ് 4 ഗഡുക്കളെങ്കിലുമാക്കി നൽകണമെന്നും ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻ്റ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) കോഴിക്കോട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.

ഹോട്ടൽ അസ്മ ടവറിൽ വെച്ച് നടന്ന കൺവെൻഷൻ കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എഞ്ചി. കെ. പവിത്രൻ അധ്യക്ഷനായി. ലെൻസ് ഫെഡ് ജില്ലാ പ്രസിഡൻ്റ് എഞ്ചി. സി എച്ച് ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ഏരിയ സെക്രട്ടറി എഞ്ചി. പി.സി ഭരത് കുമാർ റിപ്പോർട്ടും ട്രഷറർ എഞ്ചി. പി.വി മുജീബ് റഹ്മാൻ വരവ് ചെലവ് റിപ്പോർട്ടും അവതരിപ്പിച്ചു.

ലെൻസ് ഫെഡ് ഏരിയ കമ്മിറ്റി പുതുതായി ആരംഭിക്കുന്ന ദ്വൈമാസികയായ ലെൻസ് ലൈഫ് മാഗസിൻ്റെ മുഖച്ചിത്രം പ്രസ്ക്ലബ് പ്രസിഡൻ്റ് അനാച്ഛാദനം ചെയ്തു. ജില്ലാ സെക്രട്ടറി വി. മനോജ് ജില്ലാ റിപ്പോർട്ടും കെ.കെ. ജയ്സൽ ക്ഷേമനിധി റിപ്പോർട്ടും മനോജ് കോടേരി സംസ്ഥാന സമിതി റിപ്പോർട്ടും അവതരിച്ചു. മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ എഞ്ചി. കെ സലീം, എഞ്ചി. മമ്മദ് കോയ, മുൻ ജില്ലാ പ്രസിഡൻ്റുമാരായ പി.ജെ ജൂഡ്സൺ, പി.ടി അബ്ദുല്ലക്കോയ, സി. സനീഷ് കുമാർ, മുൻ ജില്ലാ സെക്രട്ടറി എൻ അജിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ മഹേഷ്, ജില്ലാ ജോ. സെക്രട്ടറിമാരായ എൻ.എ ജലീൽ, പി. രസിത എന്നിവർ സംസാരിച്ചു. യോഗത്തിൽ ഏരിയാ വൈസ് പ്രസിഡന്റ് ടി.കെ ഫസീൽ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് സി. അനിൽ കുമാർ നന്ദിയും പറഞ്ഞു.