അനന്തപുരം നായർ സമാജം മന്നം സ്മൃതി ദിനം ആചരിച്ചു

Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ അനന്തപുരം നായർ സമാജം മന്നത്ത് പത്മനാഭൻ്റ അൻപത്തി അഞ്ചാമത് സ്മൃതിദിനം സമുചിതമായി ആചരിച്ചു. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ടി.കെ.എ നായർ ഐ.എ.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പത്മശ്രീ ഡോ. ഓമനക്കുട്ടി ടീച്ചർ മന്നം അനുസ്മരണ പ്രഭാഷണം നടത്തി. പി.ദിനകരൻ പിള്ള, വി.കെ മോഹനൻ, ഡോ. രാജേന്ദ്രൻ പിള്ള തുടങ്ങിയവരും നായർ സമാജം അംഗങ്ങളും പങ്കെടുത്തു.