ലോകസിനിമയിലെ ശ്രദ്ധേയചിത്രങ്ങളുമായി ബാനർ ഫിലിം സൊസൈറ്റി

Thiruvananthapuram

തിരുവനന്തപുരം: ലോകസിനിമയിൽ ഇക്കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ തെരഞ്ഞെടുത്ത നാലു ചലച്ചിത്രങ്ങളുടെ പ്രദർശനവുമായി ,
ഈ മാസം 19-ാം തീയതി ഞായറാഴ്ച്ച,ബാനർ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവം തിരുവനന്തപുരം വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കും.

രാവിലെ 9.30 ന് ഹൗമൻ സയ്യേദി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം വേൾഡ് വാർ ത്രീ പ്രദർശിപ്പിക്കും. 2022-ൽ പുറത്തിറങ്ങിയ ഈ ചിത്രം വെനീസ് ചലച്ചിത്രമേളയിൽ അനവധി പുരസ്കാരങ്ങൾ നേടിയിരുന്നു. 11.30നു 2023-ൽ പുറത്തിറങ്ങിയ ഭൂട്ടാനീസ് ചിത്രം ദ മങ്ക് ആൻഡ് ദി ഗൺ പ്രേക്ഷകർക്ക് മുന്നിലെത്തും. പാവോ ചോയ്നിങ്ങ് ദോർജിയാണ് സംവിധാനം. 2.15 നു അമേരിക്കാറ്റ്സി എന്ന അർമീനിയൻ ചിത്രം പ്രദർശിപ്പിക്കും. 2022-ൽ പുറത്തിറങ്ങിയ ഈ ചിത്രം മൈക്കൽ ഗൂർജിയൻ സംവിധാനം ചെയ്തിരിക്കുന്നു.

വൈകുന്നേരം 4.15 നു പ്രദർശിപ്പിക്കുന്ന ഫ്രെഞ്ച് ചിത്രം അറ്റ്ലാൻ്റിഖ് ആണ് അവസാന സിനിമ. മാറ്റി ഡിയോപ് ഇത് സംവിധാനം ചെയ്തിരിക്കുന്നു.