ആയഞ്ചേരി: മംഗലാട് 13-ാം വാർഡ് മാലിന്യമുക്തമായി പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി പൊതു സ്ഥലത്ത് ബിൻ സ്ഥാപിച്ചു. എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് യാത്രയിൽ ഉണ്ടാവുന്ന അത്യാവശ്യം വരുന്ന പ്ലാസ്റ്റിക്ക് മാത്രമേ ഇത്തരം ബിന്നുകളിൽ നിക്ഷേപിക്കാവൂ. ഒഴിഞ്ഞ മിഠായി കടലാസുകളും മറ്റും പരമാവധി വീട്ടിലെത്തിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറണം.
മംഗലാട്ടെ മുഴുവൻ കടകളിലും അടുത്ത ദിവസങ്ങളിൽ വേസ്റ്റ്ബിൻ എത്തിച്ചു നൽകുമെന്ന് മെമ്പർ എ. സുരേന്ദ്രൻ അറിയിച്ചു. കുളങ്ങരത്ത് നാരായണക്കുറുപ്പ്, സിസ്റ്റർ സെലിൻ, ഹമീദ് വലിയ പറമ്പത്ത്, അരീക്കര ബാലകൃഷ്ണൻ മാസ്റ്റർ, പ്രകാശൻ എള്ളോടി, മൂസ പട്ടേരി, ആശാവർക്കർ ടി.കെ റീന, അംഗണവാടി ടീച്ചർ റീന, തുടങ്ങിയവർ സംബന്ധിച്ചു