കോഴിക്കോട്: ഈ വർഷം ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നവർക്ക് വേണ്ടി കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ്സിന്റെ ഉദ്ഘാടനം എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഹമ്മദ് കോയ സാഹിബ് നിർവ്വഹിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി സലീം സുല്ലമി, ബാദുഷ ബാഖവി എന്നിവർ ക്ലാസുകളെടുത്തു. എം.എസ്.എസ് ഓഡിറേറാറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.എൻ.എം ജില്ലാ പ്രസിഡണ്ട് സി.മരക്കാരുട്ടി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുലത്തീഫ് മാസ്റ്റർ, പിഎ ബാവ ,സുബൈർ മദനി, എം.എം. അബ്ദു റസാഖ്, അബ്ദുറഹിമാൻ മാസ്റ്റർ, നാസർ കല്ലായി, മുഹമ്മദലി മാസ്റ്റർ,മുജീബ് പൊറ്റമ്മൽ, സെല്ലു അത്തോളി തുടങ്ങിയവർ നേതൃത്വം നൽകി.