വഖഫ് ഭേദഗതി നിയമം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് കേന്ദ്രസർക്കാറിന്‍റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി: ഷുക്കൂർ സ്വലാഹി

Kozhikode

കോഴിക്കോട്: വഖഫ് സ്വത്തുകളിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതി നിർദ്ദേശം ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമം മുസ്ലിം ന്യൂനപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. ഇന്ത്യൻ നിയമവ്യവസ്ഥിതിയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കുന്ന നടപടി കൂടിയാണിത്. വഖഫ് നിയമത്തിന്റെ മറവിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കത്തിൽ ഏവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള മുസ്ലിം സമൂഹത്തിന്റെ ആത്മാർത്ഥമായ നിലപാടിനെ ചോദ്യം ചെയ്തു വഖഫ് നിയമത്തിന് പിന്തുണ നൽകിയ ചില ക്രൈസ്തവ സഭകൾ തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്നത് സന്തോഷകരമാണെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.