കോഴിക്കോട്: വിവിധ ജാതി മത വിഭാഗങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന ഇന്ത്യയില്‍ അടുത്തകാലത്തായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിഭാഗീയ ചിന്താഗതികള്‍ അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും പ്രയത്‌നിക്കണമെന്നും കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മത നിരാസവും ലിബറല്‍ ചിന്തകളും വളര്‍ത്താനുള്ള തല്‍പര കക്ഷികളെക്കുറിച്ച് രക്ഷിതാക്കളും പൊതുസമൂഹവും ബോധവാന്മാരായിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. കുട്ടികളില്‍ കൃത്യമായ ധാര്‍മിക ബോധം വളര്‍ത്തുന്നതിലൂടെ ഇത്തരം ശ്രമങ്ങളെ തടയിടുവാന്‍ സാധിക്കുമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. ജില്ല കൗണ്‍സില്‍ കെ.എന്‍.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ്മാന്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. വളപ്പില്‍ അബ്ദുസ്സലാം, വി.കെ ബാവ, നാസര്‍ കല്ലായി, ഇ.വി മുസ്തഫ, സുബൈര്‍ മദനി, എം.എം അബ്ദുല്‍ റസാഖ്, പി.എം അബ്ദുസ്സലാം, കെ. സെല്ലു, അബ്ദുല്‍ റഷീദ് കാസിമി, അഹമദ് കുട്ടി മദനി, അസ്ജദ് കടലുണ്ടി, ശമല്‍ പൊക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.