ഷാജിൽ അന്ത്രു (ചെയര്മാന്, കെ എം അന്ത്രുഫൗണ്ടേഷന്, തിരുവനന്തപുരം. ഫോണ് 9497591240)
വത്തിക്കാൻദിനപത്രമായഎൽ’ഒസ്സർവറ്റോർറൊമാനോയുടെ ഒന്നാം പേജിൽ, 2020 ഒക്ടോബർ 4ന് വത്തിക്കാനിൽ ഫ്രാൻസിസ്മാർപാപ്പയുടെ “ഫ്രാറ്റെല്ലിടുട്ടി” (എല്ലാവരും സഹോദരന്മാർ) എന്ന പുതിയ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
അത്പോലെ മെയ് 14, 2015 ന് CNN ൽ ക്യൂബൻ പ്രസിഡന്റ് റൌൾകാസ്ട്രോ പറഞ്ഞതായി ഒരുവാർത്ത വന്നു.
“എന്റെ ഉപദേശക സമിതിയോട്ഞാൻ ഇതിനകം പറഞ്ഞതുപോലെ, പോപ്പിന്റെ എല്ലാപ്രസംഗങ്ങളും ഞാൻവായിച്ചു,” അദ്ദേഹം പറഞ്ഞു. “പോപ്പ്ഇങ്ങനെ സംസാരിക്കുന്നത് തുടർന്നാൽ, താമസിയാതെ അല്ലെങ്കിൽ പിന്നീട്ഞാൻ വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങും, ഞാൻ കത്തോലിക്കാസഭയിലേക്ക്മടങ്ങും – ഞാൻ ഇത് മാശയായി പറയുന്നില്ല.”

“ഞാൻക്യൂബൻ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ഒരുകമ്മ്യൂണിസ്റ്റാണ്,” റൗൾകാസ്ട്രോ ഞായറാഴ്ച പറഞ്ഞു. “പാർട്ടി, വിശ്വാസികളെ ഒരിക്കലും അനുവദിച്ചില്ല. ഇപ്പോൾ വിശ്വാസികളെയും ഭാഗമാകാൻ ഞങ്ങൾ അനുവദിക്കുന്നു. ഇത്ഒരു പ്രധാനഘട്ടമാണ്.”
ക്യൂബയിലെ മാറ്റത്തിന്റെ ഒരു വശത്തിലെങ്കിലും ഫ്രാൻസിസ്മാർപ്പാപ്പ അവിഭാജ്യ ഘടകമായി നിലകൊണ്ടിരുന്നു. മതവിശ്വാസം അനുവദിക്കത്തയിടത്ത്പോലും സ്വാധീനം ചെലുത്താൻ കഴിഞ്ഞ മറ്റൊരുമാർപ്പാപ്പ ലോകത്ത്ഉണ്ടായിട്ടില്ല.
ആധുനിക ആഗോള സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയായ മുതലാളിത്തത്തെ കുറിച്ച്ഫ്രാൻസിസ്മാർപാപ്പയ്ക്ക്നല്ല അഭിപ്രായമില്ല എന്ന്മാത്രമല്ല, 2020 ൽചിലപരുഷമായ വാക്കുകൾ അദ്ദേഹം പങ്കുവെയ്ക്കുകയുമുണ്ടായി. കോവിഡ്മഹാമാരിയുടെ ,സമയത്ത്, സ്വതന്ത്ര വിപണി ക്രമം ചില അവശ്യ- മനുഷ്യാവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന്അദ്ദേഹം വാദിച്ചു.
അദ്ദഹത്തിന്റെ നിലപാടുകളെ കനത്തപോലെ പലരും നടിച്ചതിന്കാരണം കഴിഞ്ഞ 1000 വർഷത്തിനിടയിൽ ആദ്യത്തെ യൂറോപ്യൻ അല്ലാത്ത പോപ്പ് ആയിരുന്നു അർജന്റീയനായ ഫ്രാൻസിസ്മാർപാപ്പ. സോഷ്യലിസ്റ്റ്ആശയങ്ങളുമായി വ്യക്തമായ ചിലബന്ധങ്ങളുള്ള ലിബറേഷൻതിയോളജിയോടുള്ള പൊതുസഹാനുഭൂതി ഉൾപ്പെടെ, പരിഷ്കരണവാദ ആശയങ്ങൾക്കും ആചാരങ്ങൾക്കും പേരുകേട്ടവനാണ്എന്ന മുദ്ര തുടക്കം മുതൽക്കേ അദ്ദേഹത്തിന്നൽകിയിരുന്നു. പക്ഷെ മാർപാപ്പ നിലപാട്മാറ്റാൻ തയാറായില്ല.
“നവലിബറൽ സിദ്ധാന്തത്തെ എത്രവിശ്വസിക്കാൻ നമ്മളോട്ആവശ്യപ്പെട്ടാലും, വിപണിക്ക്എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ല.” മാർപാപ്പയുടെ ചാക്രിക ലേഖനത്തിൽ (കത്തുകളെ പരാമർശിക്കുന്ന പുരാതനപദം ) മുതലാളിത്ത സിദ്ധാന്തത്തിന്റെ ഏറ്റവും പുതിയരൂപമായ നവലിബറലിസത്തെ വിമർശിച്ചുകൊണ്ട്ഫ്രാൻസിസ്മാർപാപ്പ എഴുതി. മാത്രമല്ല, മുതലാളിത്തത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നായ സ്വകാര്യ സ്വത്തിന്റെ തൊട്ടുകൂടാത്ത ആശയത്തെയും അദ്ദേഹം ലക്ഷ്യംവച്ചു.
“ക്രിസ്ത്യൻ പാരമ്പര്യം സ്വകാര്യസ്വത്തവകാശത്തെ ഒരിക്കലും സമ്പൂർണ്ണമോ അലംഘനീയമോ ആയി അംഗീകരിച്ചിട്ടില്ല, കൂടാതെ എല്ലാത്തരം സ്വകാര്യസ്വത്തുകളുടെയും സാമൂഹിക ഉദ്ദേശ്യത്തെ ഊന്നിപ്പറഞ്ഞിട്ടുണ്ട്,” അദ്ദേഹം എഴുതി.
ലാറ്റിൻ അമേരിക്കയിലെ ദരിദ്രരോടുള്ള വളരെക്കാലമായി കത്തോലിക്കാമതം പുലർത്തിവരുന്ന കാരുണ്യവും, അതിനെ സംബന്ധിച്ചുള്ള പഠിപ്പിക്കലുകളും, രാഷ്ട്രീയമായി പ്രതിധ്വനിക്കുന്ന, സോഷ്യലിസ്റ്റ്ആശയങ്ങളും തമ്മിലുള്ള ഒരുസമന്വയമായിട്ടാണ് വിദഗ്ദ്ധർ ഫ്രാൻസിസ്മാർപാപ്പയുടെ നിലപാട്കണ്ടിരുന്നത്.

“സോളിഡാരിറ്റി, വികസിതലോകത്തെ ഭയപ്പെടുത്തുന്ന ഈ വാക്ക്. ആളുകൾ അത്പറയാതിരിക്കാൻ ശ്രമിക്കുന്നു. അവരോടുള്ള ഐക്യദാർഢ്യം മിക്കവാറും ഒരുമോശംവാക്കാണ്. പക്ഷേഅത്ഞങ്ങളുടെ വാക്കാണ്!” 2013 സെപ്റ്റംബർ 10-ന്റോമിലെ ‘അസ്റ്റല്ലിസെന്റർ’ ജെസ്യൂട്ട്അഭയാർത്ഥി സേവനത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹംപറഞ്ഞു.
“സേവനം ചെയ്യുക എന്നാൽ നീതിക്കും പ്രത്യാശയ്ക്കും വേണ്ടിയുള്ള അഭ്യർത്ഥനകളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുക, വിമോചനത്തിലേക്ക്നയിക്കുന്ന യഥാർത്ഥപാതകൾ ഒരുമിച്ച്തേടുക എന്നിവയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്പറയുമ്പോൾ, ശീതയുദ്ധകാലത്ത്സോവിയറ്റ്യൂണിയൻ നയിക്കുന്ന കമ്മ്യൂണിസ്റ്റ്ബ്ലോക്കിനെതിരെ യുഎസ്നയിക്കുന്ന മുതലാളിത്തബ്ലോക്കിനെയാണ് വത്തിക്കാൻ പിന്തുണച്ചിരുന്നത്എന്നത്നാംമറന്ന്കൂടാ. പക്ഷെ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു ഫ്രാൻസിസ്മാർപ്പാപ്പയുടെ വീക്ഷണം.
“പണത്തിനായുള്ള അനിയന്ത്രിതമായ പരിശ്രമമാണ്ഭരണകൂടങ്ങൾ നടത്തുന്നത്. ഇതാണ് ‘പിശാചിന്റെചാണകം’. പൊതുനന്മയുടെസേവനംപിന്നിൽ അവശേഷിക്കുന്നു,” 2015-ൽ പോപ്പുലർ മൂവ്മെന്റുകളുടെ രണ്ടാംലോകസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ പോപ്പ്പറഞ്ഞിരുന്നു.
ഒരുസോഷ്യലിസ്റ്റുകാരനോ, കമ്മ്യൂണിസ്റ്റുകാരനോ പറയാനോ, ചെയ്യാനോ ധൈര്യപെടാത്ത കാര്യങ്ങൾ ഫ്രാൻസിസ്മാർപാപ്പ പറഞ്ഞു.
“മൂലധനം ഒരുവിഗ്രഹമായി മാറുകയും ജനങ്ങളുടെ തീരുമാനങ്ങളെ നയിക്കുകയും ചെയ്തുകഴിഞ്ഞാൽ, പണത്തോടുള്ള അത്യാഗ്രഹം മുഴുവൻ സാമൂഹിക സാമ്പത്തിക വ്യവസ്ഥയെയും നയിച്ചാൽ, അത് സമൂഹത്തെ നശിപ്പിക്കുന്നു…
അത്പുരുഷന്മാരെയും സ്ത്രീകളെയും അടിമകളാക്കുകയും ചെയ്യുന്നു…
അത് മനുഷ്യസാഹോദര്യത്തെ നശിപ്പിക്കുന്നു..
അത്ആളുകളെ പരസ്പരം എതിർക്കാൻ പ്രേരിപ്പിക്കുന്നു…
നമുക്ക് വ്യക്തമായി കാണാൻ കഴിയുന്നതു പോലെ, അത്നമ്മുടെ പൊതുവാസസ്ഥലവും, മാതൃഭൂമിയെയും അപകടത്തിലാക്കുന്നു,”
വംശീയത വരുത്തിവെച്ച് പോകുന്ന അപകടം അദ്ദേഹം മുൻകൂട്ടികണ്ടു. വംശീയ പ്രസ്ഥാനങ്ങളുടെ വർദ്ധിച്ചുവരുന്ന വ്യാപനത്തെ ഫ്രാൻസിസ്മാർപാപ്പ തന്റെ കത്തിൽ ശക്തമായി അപലപിച്ചു.
“വംശീയത പെട്ടെന്ന്പരിവർത്തനം ചെയ്യപ്പെടുകയും അപ്രത്യക്ഷമാകുന്നതിനു പകരം ഒളിവിൽപോയികാത്തിരിക്കുകയും ചെയ്യുന്ന ഒരുവൈറസാണ്,” എന്നാണ്അദ്ദേഹത്തിന്റെനിരീക്ഷണം.
2013 മാർച്ച് 13-ന് മാർപ്പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടതിന് മിനിറ്റുകൾക്ക്ശേഷം സംസാരിച്ച ഫ്രാൻസിസ്മാർപാപ്പ പരമ്പരാഗതമായ “യേശുക്രിസ്തു സ്തുതിക്കപ്പെടട്ടെ!” എന്ന അഭിവാദനത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ട്, “സഹോദരീ സഹോദരന്മാരേ, ശുഭരാത്രി”എന്ന്ജനങ്ങളെ അഭിസംബോധന ചെയ്തു .
സമാധാനം, ദരിദ്രരോടുള്ള കരുതൽ, പരിസ്ഥിതിയോടുള്ള ആദരവ്എന്നിവയുമായി ബന്ധപ്പെട്ട വിശുദ്ധനായ ഫ്രാൻസിസ്ഓഫ്അസീസിയുടെ ബഹുമാനാർത്ഥം അദ്ദേഹം ഫ്രാൻസിസ്എന്നപേര്സ്വീകരിച്ചു. പുതിയമാർപാപ്പ ,കടുംചുവപ്പ്നിറത്തിലുള്ള, രോമങ്ങൾ കൊണ്ട്അലങ്കരിച്ച “മൊസെറ്റ”എന്നപരമ്പരാഗത വസ്ത്രം ഉപേക്ഷിച്ചു. സ്വർണ്ണ കുരിശ്ധരിച്ചിരുന്നില്ല, മറിച്ച്ബ്യൂണസ്അയേഴ്സിലെ ആർച്ച്ബിഷപ്പായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ മങ്ങിയവെള്ളിപൂശിയ കുരിശ്കഴുത്തിൽ അണിഞ്ഞു.
മുൻഗാമികൾ ഉപയോഗിച്ചിരുന്ന പ്രത്യേകതരം മൃദുവായചുവന്നഷൂസിന്പകരം എപ്പോഴും ഉപയോഗിച്ചിരുന്ന അതേ ലളിതമായ കറുത്ത ഷൂസ്തന്നെ നിലനിർത്തി.
ഫ്രാൻസിസ്മാർപാപ്പയുടെ ലളിതജീവിതം ഇവിടെ തീരുന്നില്ല. ഫ്രാൻസിസ്അപ്പോസ്തോലിക്കൊട്ടാരത്തിലെ വിശാലമായ പേപ്പൽ അപ്പാർട്ടുമെന്റുകൾ അദ്ദേഹം വേണ്ടെന്ന്വെച്ചു .വത്തിക്കാൻ ഹോട്ടലിൽ ലളിതമായമുറികളിൽ നിന്ന്ഒരിക്കലും മാറിയുമില്ല.
പിന്നീട്, പൊതുവായ ഡൈനിംഗ്റൂമുള്ള ഒരു ആധുനിക കെട്ടിടമായ സാന്താമാർട്ടവസതി, 1.3 ബില്യണിലധികം അംഗങ്ങളുള്ള റോമൻ കത്തോലിക്കാ സഭയുടെ നാഡീകേന്ദ്രമായി മാറി. അദ്ദേഹം അവിടേക്ക്മാറി.
ബുള്ളറ്റ്പ്രൂഫ്പേപ്പൽലിമോസിൻ വത്തിക്കാൻ മ്യൂസിയങ്ങളിലേക്ക്അയച്ചു, സുരക്ഷാസം വിധാനങ്ങളൊന്നുമില്ലാതെ നീലഫോർഡ്ഫോക്കസിൽ ഫ്രാൻസിസ്റോമിൽ ചുറ്റിസഞ്ചരിക്കാൻ തീരുമാനിച്ചു.
യൂറോപ്പിലേക്കും മെച്ചപ്പെട്ടജീവിതത്തിലേക്കും എത്താൻശ്രമിക്കുന്നതിനിടെ മെഡിറ്ററേനിയനിൽ മുങ്ങിമരിച്ച ആയിരക്കണക്കിന്കുടിയേറ്റക്കാർക്ക്ആദരാഞ്ജലി അർപ്പിക്കാൻ ചെറിയ ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിലേക്കായിരുന്നു റോമിന്പുറത്തുള്ള അദ്ദേഹത്തിന്റെ ആദ്യയാത്ര.
“ഈ ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത്നമ്മൾ നിസ്സംഗതയുടെ ആഗോളവൽക്കരണത്തിലേക്ക് വീണുപോയിരിക്കുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ നമ്മൾ ശീലിച്ചിരിക്കുന്നു. അത്നമ്മൾ പരിഗണിക്കുന്നില്ല. അത്നമുക്ക്താൽപ്പര്യമില്ലാത്തതാണ്. അത്നമ്മുടെ കാര്യമല്ല,” അദ്ദേഹം വേദനയോടെ പറഞ്ഞു.
വലുതുപക്ഷ- തീവ്രവലുത്പക്ഷക്കാർക്കും, നവലിബറലിസത്തിന്റെയും, ഏകാധിപതികൾക്കും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിപ്പുണ്ടായിരുന്നില്ല. സാമ്രാജികത്വ-വിപണന -ശൃംഖലയിൽ ഊന്നിനിന്നുള്ള അധികാരകേന്ദ്രങ്ങൾ അദ്ദേഹത്തിനോട്ദൂരം കൽപ്പിച്ചു.
എന്നാൽ ,ഈസ്റ്റർ ഞായറാഴ്ച സന്ദേശത്തിൽ അദ്ദേഹത്തിന്റെ സഹായി ലോകത്തിന് വായിച്ച അവസാന സന്ദേശം സമാധാനത്തിന്റെയും “മറ്റുള്ളവരുടെ വീക്ഷണങ്ങളോടുള്ള ബഹുമാനത്തിന്റെയും”സന്ദേശമായിരുന്നു.“മതസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയില്ലാതെ സമാധാനം ഉണ്ടാകില്ല.” തന്റെ അവസാന പ്രസംഗത്തിൽ, അദ്ദേഹം ഗാസയിലെ ജനങ്ങളെ, പ്രത്യേകിച്ച്അതിലെ ക്രിസ്ത്യൻ ജനതയെ, സംഘർഷം “മരണത്തിനും നാശത്തിനും കാരണമാകുന്നു”എന്നും “ദയനീയമായ മാനുഷിക സാഹചര്യം”സൃഷ്ടിക്കുന്നുവെന്നും ഓർമ്മിച്ചു. വളർന്നുവരുന്ന ആഗോള ജൂതവിരുദ്ധതയെ “ആശങ്കാജനകമാണ്” എന്നും അദ്ദേഹം വിളിച്ചു. “ലോകത്തിന്റെവിവിധഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന നിരവധി സംഘർഷങ്ങളിൽ നാം കാണുന്ന മരണത്തിനായുള്ള -കൊലപാതകത്തിനായുള്ള എത്ര വലിയദാഹം” അദ്ദേഹം പരിതപിച്ചു. “എല്ലാ ഇസ്രായേലിജനതയ്ക്കും പലസ്തീൻജനതയ്ക്കും വേണ്ടിയുള്ള കഷ്ടപ്പാടുകളോടുള്ള എന്റെഅടുപ്പം ഞാൻപ്രകടിപ്പിക്കുന്നു,” സന്ദേശത്തിൽ പറയുന്നു. “വെടിനിർത്തൽ പ്രഖ്യാപിക്കുക, ബന്ദികളെ മോചിപ്പിക്കുക, സമാധാന പരമായ ഭാവിആഗ്രഹിക്കുന്ന പട്ടിണികിടക്കുന്ന ഒരുജനതയെ സഹായിക്കാൻ മുന്നോട്ടുവരിക.” “നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളശ്രമങ്ങൾ പിന്തുടരാൻ” ഉക്രെയ്ൻ യുദ്ധത്തിൽ ഉൾപ്പെട്ട എല്ലാകക്ഷികളെയും മാർപ്പാപ്പ പ്രോത്സാഹിപ്പിച്ചു.
പക്ഷെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആരും അദ്ദേഹത്തിന്റെവാക്കുകൾ ചെവികൊണ്ടില്ല. അദ്ദേഹത്തിന്റെവാക്കുകൾ ഒരുകമ്മ്യൂണിസ്റ്റുകാരന്റെ-സോഷ്യലിസ്റ്റുകാരന്റെവാക്ക്എന്ന്നിസാരവത്കരിച്ചുതള്ളി.
എന്നാൽഫ്രാൻസിസ്മാർപാപ്പയാണ് യഥാർത്ഥത്തിൽ യേശുവിന്റെ പിൻഗാമി. രണ്ടാം നൂറ്റാണ്ട്മുതൽ ക്രിസ്തുമതം ക്ഷമാപൂർവ്വമായ അനുസരണത്താൽ കൂടുതൽകൂടുതൽ ആധിപത്യം പുലർത്തിയെന്നതാണ്ആമതത്തിന്റെ പ്രത്യേകത. യേശുസാധാരണയായി സൗമ്യനും വിധേയത്വമുള്ളവനുമായി കാണപ്പെട്ടിരുന്നു. ആദിമപാരമ്പര്യത്തിൽ ഒരുവിമതനായി ജീവിച്ചു, നായകത്വം നൽകിയ പ്രക്ഷോഭത്തിനായി ക്രൂശിക്കപ്പെട്ട ഒരാളായിരുന്നുയേശു. സുവിശേഷ കഥ അനുസരിച്ച്, യേശു എല്ലാത്തരം രക്തച്ചൊരിച്ചിലുകൾക്കും എതിരാണ്. സ്വയം വിലങ്ങിടാനും ചെറുത്തുനിൽപ്പില്ലാതെ വധിക്കപ്പെടാനും സ്വയം അനുവദിക്കുന്നു. അതേസമയം തന്റെകൂട്ടാളികളെ ഒട്ടുംപീഡിപ്പിക്കാൻവിട്ടു കൊടുക്കുന്നുമില്ല.
പിൽകാലത്ത്കാറൽമാർക്സിനെയും ,എംഗൽസിനേയും കമ്മ്യൂണിസം എന്ന തത്വസംഹിതരൂപീകരിക്കുന്നതിന്സ്വാധീനിച്ചത് യേശുവും, ബൈബിളും , ആദ്യകാല ക്രൈസ്തവരുമാണ്. ക്രിസ്ത്യൻ കമ്മ്യൂണിസം എന്നഒരു ദൈവശാസ്ത്രപരമായ വീക്ഷണം ആദ്യകാലങ്ങളിൽ നിലനിന്നിരുന്നു.
ക്രിസ്തുമതത്തിലെ കമ്മ്യൂണിസ്റ്റ്ആശയങ്ങളും ആചാരങ്ങളും ആരംഭിച്ച കൃത്യമായതീയതികളെ ക്കുറിച്ച്സാർവത്രിക ധാരണയില്ലെങ്കിലും, ബൈബിളിൽ നിന്നുള്ള തെളിവുകൾസൂചിപ്പിക്കുന്നത്പുതിയ നിയമത്തിലെ അപ്പോസ്തലന്മാർ ഉൾപ്പെടെയുള്ള ആദ്യ ക്രിസ്ത്യാനികൾ യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷമുള്ളവർഷങ്ങളിൽ സ്വന്തമായി ഒരുചെറിയ കമ്മ്യൂണിസ്റ്റ്സമൂഹം സ്ഥാപിച്ചു എന്നാണ്. ക്രിസ്ത്യൻ കമ്മ്യൂണിസത്തിന്റെ നിരവധി വക്താക്കളും കാൾകൗട്സ്കി ഉൾപ്പെടെയുള്ളമറ്റ്കമ്മ്യൂണിസ്റ്റുകളും അത് യേശുപഠിപ്പിച്ചതും അപ്പോസ്തലന്മാർതന്നെപ്രയോഗിച്ചതുമാണെന്ന് വാദിക്കുന്നു.
റോമൻമൊണ്ടേറോഎഴുതിയ, “ആദ്യകാലക്രിസ്ത്യൻകമ്മ്യൂണിസത്തിന്റെഉറവിടങ്ങൾ” ഇതിനെകുറിച്ച്വ്യക്തമായിപ്രതിപാദിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ ആവിർഭാവകാലത്തിൽ, യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെ ആരാധിക്കുന്ന ഒരുകൂട്ടർആയിരുന്നു ക്രിസ്തുമതത്തിൽ ചേർന്നത്എന്ന്പറയാതെവയ്യ. പക്ഷെനിഷേധിക്കാനാവാത്തസത്യം, സാമൂഹിക-സാമ്പത്തിക പ്രത്യയശാസ്ത്രവും ആചാരങ്ങളും ഉള്ളഒരുകൂട്ടമായിരുന്നു ആദ്യകാലക്രിസ്തുമതവിശ്വാസികൾ.
റോമൻമൊണ്ടേറോ ,തന്റെ All Things in Common: The Economic Practices of the Early Christians, എന്നപുസ്തകത്തിൽ ആദ്യകാലക്രിസ്ത്യൻ കമ്മ്യൂണിസത്തിന്റെ തെളിവുംപുനർ നിർമ്മാണവും വ്യക്തമായി നിരത്തുന്നുണ്ട്. അതിന്റെ വലിയവ്യാപ്തിയും നൂറ്റാണ്ടുകളായിഅതിന്റെ സ്ഥിരതയും അതിന്റെവ്യാപകമായ പ്രയോഗവും തെളിവ്സഹിതംഅദ്ദേഹം അതിൽചൂണ്ടികാണിക്കുന്നു.
എന്നാൽക്രിസ്ത്യാനികളെപരിഹസിക്കുന്നവരുടെആദ്യകാലശബ്ദങ്ങളിൽഒന്ന്ലൂസിയന്റെയാണ്. ക്രിസ്ത്യാനികളുടെ പ്രധാന തിരിച്ചറിയൽ അടയാളമായി അദ്ദേഹംകണക്കാക്കുന്നത്അവരുടെ ഐക്യദാർഢ്യവും (ചെറിയസി) കമ്മ്യൂണിസവുമാണ്.
കമ്മ്യൂണിസം എന്നപദം അരോചകമായി തോന്നുന്നുണ്ടെങ്കിൽ നമുക്ക്അതിന്പകരം കൊയ്നോണിയ എന്നപദം ഉപയോഗിക്കാം. ഗ്രീക്ക്ഭാഷയിൽ അത്കൊയ്നെ എന്ന്മാത്രമല്ല, പുതിയ നിയമത്തിലും ആദ്യകാല ക്രിസ്തീയ രചനകളിലും ഇത്പലപ്പോഴും ഉപയോഗിച്ചതായി കാണപ്പെടുന്നുണ്ട്.
ശരിയായി വിവർത്തനം ചെയ്താലും, ചരിത്രപരമായ പശ്ചാത്തലത്തിൽ മനസ്സിലാക്കുമ്പോഴും , കൊയ്നോണിയ അക്ഷരാർത്ഥത്തിൽ കമ്മ്യൂണിസം പോലെയുള്ള ഒന്നായിമാറുന്നു.
ലോകത്തിൽക്രിസ്തുമതംചെലുത്തിയഏറ്റവുംശ്രദ്ധേയമായസ്വാധീനങ്ങളിലൊന്ന്, എല്ലാവരും – പ്രത്യേകിച്ച്ഏറ്റവുംപിന്നാക്കംനിൽക്കുന്നവരും, തീർത്തുംദരിദ്രരുമായ – വിലപ്പെട്ടവരാണെന്നുംഅന്തർലീനമായഅന്തസ്സുംഉണ്ടെന്നും, കൂടാതെ, ദരിദ്രരോട്നമുക്ക്അടിസ്ഥാനപരമായകടമകളുണ്ടെന്നുംഉള്ളആശയംഅവതരിപ്പിച്ചതാണ്. ആദ്യകുറച്ച്നൂറ്റാണ്ടുകളിൽ (അതിനുശേഷവും) ക്രിസ്തുമതംചെയ്തത്ശരിക്കുംവിപ്ലവകരമായിരുന്നു.
അവസാനത്തെപാഗൻചക്രവർത്തിഭരിച്ചപ്പോഴേക്കും, ക്രിസ്ത്യൻകൊയ്നോണിയയുടെജനപ്രീതിയെചെറുക്കാൻഅദ്ദേഹംആഗ്രഹിച്ചിരുന്നു.
“ഒരുജൂതനുംഒരിക്കലുംയാചിക്കേണ്ടിവരാത്തപ്പോൾ, ഭക്തരായഗലീലക്കാർഅഥവാക്രിസ്ത്യാനികൾ ) സ്വന്തംദരിദ്രരെമാത്രമല്ല, നമ്മുടെദരിദ്രരെയുംപിന്തുണയ്ക്കുമ്പോൾ, നമ്മുടെആളുകൾക്ക്നമ്മൾഅവർക്ക്ആവശ്യമായസഹായംചെയ്യുന്നില്ലായെന്നുമനസിലാക്കുന്നു (ജൂലിയൻദിഅപ്പോസ്റ്റേറ്റ്, ലെറ്റേഴ്സ്, 22 [റൈറ്റ്]).”
റോമൻമൊണ്ടേറോ ,തന്റെ All Things in Common: The Economic Practices of the Early Christians, എന്നപുസ്തകത്തിൽ, അദ്ദേഹംപറയുംപോലെ , ഇത്വെറുംസ്വമേധയാഉള്ളദാനധർമ്മമായിരുന്നില്ല; ഇത്മാനദണ്ഡപരവുംവ്യവസ്ഥാപിതവുമായിരുന്നു.
യേശുജീവിച്ചിരുന്നകാലമായപ്പോഴേക്കും, ഇന്ന്പലസ്തീൻ/ഇസ്രായേൽഎന്നറിയപ്പെടുന്നപ്രദേശങ്ങൾനൂറ്റാണ്ടുകളായിവളരെവലുതുംശക്തവുമായവിദേശശക്തികളുടെഭരണത്തിൻകീഴിലായിരുന്നു, പ്രധാനമായും, ഹാസ്മോണിയൻരാജവംശത്തിന്റെകീഴിൽ…
യേശുജനിച്ചസമയത്ത്, ഗലീലി (യെഹൂദ്യ, ശമര്യ, പെരയഎന്നിവയോടൊപ്പം) റോമിന്റെനിയന്ത്രണത്തിലായിരുന്നു. യഹൂദമതത്തിലേക്ക്പരിവർത്തനംചെയ്തഇദുമിയൻസ്വേച്ഛാധിപതിഹെറോദ്രാജാവിനായിരുന്നുഭരണം.
ഈകാലയളവിൽരാജ്യത്ത്വൻസാമ്പത്തികവളർച്ചയുണ്ടായി. അതേസമയംപൊതുകടവുംവർധിച്ചുകൊണ്ടിരുന്നു.അത്പലമേഖലകളിലുംഅതൃപ്തിക്ക്കാരണമായി.
ഇതിനുപ്രധാനകാരണങ്ങൾഅമിതമായനികുതിചുമത്തൽ, പ്രാഥമികമേഖലയിലെകൂടുതൽതൊഴിലാളികൾക്ക്ഭൂമിവാടകയ്ക്ക്എടുക്കേണ്ടിവന്നത്, സമ്പദ്വ്യവസ്ഥയുടെഉയർന്നമേഖലകവാണിജ്യവൽക്കരിക്കപ്പെടൽഎന്നിവയായിരുന്നു.
ജീവിതച്ചെലവ്ഗണ്യമായിവർദ്ധിച്ചതോടെ, വായ്പയ്ക്കുള്ളആവശ്യവുംവർദ്ധിച്ചു. പ്രകൃതിക്ഷോഭംകാരണമോ, മറ്റെന്തെങ്കിലുംഅപകടംകാരണമോ, വിളവ്മോശമായാൽ, വായ്പതിരിച്ചടവ്മുടങ്ങുന്നഘട്ടത്തിലേക്ക്സാധാരണജനങ്ങളുടെജീവിതമെത്തി. പലപ്പോഴുംസംഭവിക്കുന്നത്, കടബാധ്യതതീർക്കാൻ, ഹെറോഡിയൻപ്രഭുക്കന്മാരിലേക്കുംമഹാപുരോഹിതന്മാരിലേക്കുംസാധാരണക്കാരന്റെഭൂമിയുടെഅവകാശംപോകാനും, ഒരുകർഷകൻ, ഒരുകുടിയാൻകർഷകൻഅല്ലെങ്കിൽ ,കൂലിപ്പണിക്കാരനോ, അതിലുംമോശമോആകാൻനിർബന്ധിതനായി.
ഭൂരിപക്ഷജനതയെ, നിരന്തരംവർദ്ധിച്ചുവരുന്നകടവുംജീവിതച്ചെലവുംവല്ലാതെബുദ്ധിമുട്ടിലാക്കിയഅവസ്ഥസംജാതമായി.
യേശുവന്നപ്പോഴേക്കും, പാവങ്ങൾക്കുംദുരിതർക്കുമായുള്ളപലനിയമങ്ങൾഅപ്പോക്കലിപ്റ്റിക്സാഹിത്യത്തിൽഉപയോഗിക്കാൻതുടങ്ങി. നന്മയുടെനിറകുടമായഈശ്വരൻ, തിന്മയുടെമൂർത്തിയായസാത്താൻഎന്നീരണ്ടുവിരുദ്ധശക്തികൾഈലോകത്തിൽവ്യാപരിക്കുന്നുണ്ടെന്നുംനല്ലവരെപീഡിപ്പിക്കുന്നസാത്താനെനശിപ്പിച്ച്നിത്യവുംപൂർണവുമായദൈവരാജ്യംസ്ഥാപിക്കപ്പെടുമെന്നുംമറ്റുമുള്ളചിന്താഗതികളെകേന്ദ്രീകരിച്ചുകൊണ്ട്എഴുതപ്പെട്ടമതപരമായസാഹിത്യമാണ്അപ്പോകാലിപ്സ്സാഹിത്യം.
സാമൂഹ്യമായികൊണ്ട്വരേണ്ടമാറ്റം, മനുഷ്യനിൽഉണ്ടാകേണ്ടമാറ്റം, മനുഷ്യൻസ്വയംനിരാകരിച്ചുകൊണ്ട്, ദൈവംഇസ്രായേലിനെമോചിപ്പിക്കുകയുംദരിദ്രർക്ക്നീതിയുക്തമായഒരുസമൂഹംകൊണ്ടുവരികയുംചെയ്യുമെന്നപ്രതീക്ഷപ്രതീകമായിജനങ്ങൾക്ക്മുമ്പ്അവതരിപ്പിച്ചുകഴിഞ്ഞു.
ഇവിടെയാണ്യേശുവിന്റെപ്രധാനയിടപെടൽഉണ്ടായത് .”നിങ്ങളുടെഇടയിൽഒരുദരിദ്രനുംഉണ്ടാകുകയില്ല…നിങ്ങളുടെദൈവമായയഹോവനിങ്ങൾക്ക്തന്നദേശത്തിലെഏതെങ്കിലുംപട്ടണങ്ങളിൽഒന്നിൽ , ഏതെങ്കിലുംസമൂഹത്തിലെഒരുദരിദ്രൻഉണ്ടെങ്കിൽ, നിങ്ങൾആദരിദ്രനായഅയൽക്കാരനോട്കഠിനഹൃദയനോമർദകനോആകരുത്. നിങ്ങളുടെകൈതുറന്ന്,ആവശ്യംഎന്തുതന്നെയായാലും, അത്നിറവേറ്റാൻമനസ്സോടെവായ്പനൽകുക (ആവ. 15:4;7-8) Deut 15:4;7–8).”
കൽപ്പനയുടെ (Commandments) യുക്തി, നിങ്ങൾക്ക്ഒരുതിരിച്ചുവരവ്ലഭിച്ചാലുംഇല്ലെങ്കിലും, ആവശ്യംനിറവേറ്റുന്നതിനായികടംകൊടുക്കുകഎന്നതാണ്; കാരണംശബ്ബത്ത്വർഷംഎന്തായാലുംഎല്ലാകടങ്ങളുംമായ്ക്കും. ഇവിടെഓർമ്മിക്കേണ്ടഒരുപ്രധാനകാര്യം, നമ്മൾസംസാരിക്കുന്നത്സമ്മാനങ്ങളെക്കുറിച്ചോദാനത്തിനെകുറിച്ചോഅല്ലഎന്നതാണ്. ,കടംകൊടുക്കുന്നതിനെക്കുറിച്ചാണ്. ആവർത്തനപുസ്തകവും (Deut 15:10) യേശുവും (ലൂക്കോസ് 6:30) കൊടുക്കുന്നതിനെക്കുറിച്ചാണ്സംസാരിക്കുന്നത്; എന്നാൽഇവിടെകടംകൊടുക്കുന്നത്മറ്റൊരുവിഭാഗമാണ്.
വായ്പനൽകുന്നത്, പരസ്പരഉത്തരവാദിത്തത്തെസൂചിപ്പിക്കുന്നു. കടംകൊടുക്കുന്നയാൾകടംകൊടുക്കുന്നു, കടംവാങ്ങുന്നയാൾക്ക്അയാളോട്ഒരുബാധ്യതയുണ്ട്.എന്നാൽ, കണക്കുകൂട്ടിവാങ്ങിയവായ്പയും, കണക്കുകൾനോക്കാതെനൽകുന്നവായ്പയുംതമ്മിൽവ്യത്യാസമുണ്ട് .
കണക്കുകൂട്ടിവാങ്ങിയഅല്ലെങ്കിൽകരാർപ്രകാരമുള്ളവായ്പപൊതുവെതുടർച്ചയായഊഷ്മളബന്ധത്തിനെബാധിക്കാൻസാധ്യതയുള്ളതും, വഴക്കിനും, അക്രമത്തിനുള്ളസാധ്യതയെയുംസൂചിപ്പിക്കുന്നു. കടംവാങ്ങിയആൾ, അത്തിരിച്ചുനൽകാതിരുന്നാൽ ,കടംകൊടുത്തആൾക്ക്
എത്രകടപ്പെട്ടിരിക്കുന്നുവെന്ന്കൃത്യമായിഅറിയാൻഅവകാശമുണ്ട്. വേണ്ടിവന്നാൽനിയമയുദ്ധത്തിനുംസാധ്യതനിലനിൽക്കുന്നു.
യേശുപ്രഘോഷണംചെയ്തകൊടുക്കൽഅല്ലെങ്കിൽസമ്മാനം,അല്ലെങ്കിൽദാനംഅത്കണക്കിൽപെടാത്തവായ്പയാണ്. കൃത്യമായികടപ്പെട്ടിരിക്കുന്നത്എന്താണെന്ന്കണക്കിലെടുക്കാതെ, ഒരുബന്ധംതുടരുമ്പോൾ, ആളുകൾപൊതുവെപരസ്പരംവിശ്വസിക്കുകയുംആശ്രയിക്കുകയുംചെയ്യുമ്പോൾസംഭവിക്കുന്നത്ഇതാണ്.
അതായത്, ഒരാൾക്ക്എന്താണ്ആവശ്യമെന്നറിഞ്ഞു/അറിഞ്ഞാൽ ,മുന്നോട്ട്പോയിസഹായിക്കുക. അങ്ങനെവരുമ്പോൾഒരാൾക്ക്എന്തെങ്കിലുംആവശ്യമുണ്ടെങ്കിൽസഹജീവികളുടെസഹായംഅയാൾക്ക്ഉറപ്പാണ്. നരവംശശാസ്ത്രപരവുംസാമൂഹികവുമായഅർത്ഥത്തിൽവ്യാഖാനിച്ചാൽആദ്യത്തേത്കൈമാറ്റവുംരണ്ടാമത്തത്കമ്മ്യൂണിസവുമാണ് .
ചുരുക്കത്തിൽ ,ക്രിസ്ത്യൻകമ്മ്യൂണിസംകൊയ്നോണിയഎന്നആശയത്തെഅടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതായത്പൊതുവായതോപങ്കിട്ടതോആയജീവിതമാണ്ആസാമൂഹ്യജീവിതംസാധ്യമാക്കിയത്.
അത്ഒരുസാമ്പത്തികസിദ്ധാന്തമല്ല, മറിച്ച്സ്നേഹത്തിന്റെപ്രകടനമായിരുന്നു. സമൂഹത്തിൽ, മനുഷ്യർസ്വമേധയാആവശ്യമുള്ളതൊക്കെഅന്യോന്യംപങ്കിടുന്നരീതിയായിരുന്നുഅത്.
ജറുസലേമിലെആദ്യകാലക്രിസ്ത്യൻസഭയിൽ “[ആരും] അവരുടെഏതെങ്കിലുംസ്വത്തുക്കൾതങ്ങളുടേതാണെന്ന്അവകാശപ്പെട്ടിരുന്നില്ല, പക്ഷേഎല്ലാംപൊതുവായിപങ്കിട്ടു” എന്ന്പ്രവൃത്തികൾ 4:35 രേഖപ്പെടുത്തുന്നു.
അപ്പോസ്തലന്മാരുടെപ്രവൃത്തികളിൽവിവരിച്ചിരിക്കുന്നതുപോലുള്ളആദ്യകാലക്രിസ്ത്യൻസഭകമ്മ്യൂണിസത്തിന്റെയോക്രിസ്ത്യൻസോഷ്യലിസത്തിന്റെയോഒരുആദ്യകാലരൂപമായിരുന്നുഎന്നവീക്ഷണംപുലർത്തുന്നവരുണ്ട്. കമ്മ്യൂണിസംപ്രായോഗികമായിക്രിസ്തുമതംമാത്രമാണെന്നുംയേശുആദ്യത്തെകമ്മ്യൂണിസ്റ്റാണെന്നുംവീക്ഷണം.
ഇതാണ്ഫ്രാൻസിസ്മാർപാപ്പചെയ്തതും. “യേശുക്രിസ്തുഇന്ന്ഭൂമിയിലായിരുന്നെങ്കിൽ, അദ്ദേഹംഒരുമാർക്സിസ്റ്റ്വിപ്ലവകാരിയാകുമായിരുന്നു” എന്നചിലരെങ്കിലുംപറഞ്ഞിട്ടുണ്ട്.
അപ്പോൾപിന്നെ , ‘എനിക്ക്ദരിദ്രരെയുംദരിദ്രമായഒരുആരാധനാലയവുംവേണം’ എന്നും “സഭയെ ‘തടവിൽ’ നിന്ന്പുറത്തുവരാനുംഅതിന്റെസുവിശേഷപ്രചോദനംപുതുക്കാനുംപ്രേരിപ്പിക്കുകയുംചെയ്തഫ്രാൻസിസ്മാർപാപ്പക്രൈസ്തവകമ്മ്യൂണിസത്തിന്റെപ്രയോക്താവ്ആയില്ലായെങ്കിലേഅദ്ഭുതമുള്ളൂ .