വാക്ശരം / ടി കെ ഇബ്രാഹിം
നിരര്‍ത്ഥകമാണ് കുറിപ്പുകളുടെ ആത്യന്തികഫലമെന്നു നിശ്ചയം. എങ്കിലും ഒരു പട്ടിയെ പോലെ സ്വന്തം ദര്‍ശനം അപ്പാടെ വിളിച്ചു പറയാന്‍ മന:സ്സു നിര്‍ബന്ധിക്കുന്നു. ഒരു കാര്‍ട്ടൂണോ ഒരു കുരുന്നിന്റെ വിലാപ സ്വരമോ മതി ഹൃദയ താളം മുറുകാന്‍ !
അധിനിവേശ താല്പര്യങ്ങളും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രവും മനസ്സില്‍പേറുന്നവരുടെ വീട്ടുപടിക്കലേക്ക് നുണകള്‍ കുത്തിനിറച്ച ഗാര്‍ബേജ് വണ്ടികള്‍ ഓടിയെത്തുന്നുണ്ട്, കൃത്യസമയങ്ങളില്‍, കരുതിയിരിക്കുക.! ‘അലിവ് , ദയ, കാരുണ്യം തുടങ്ങിയ പ്രണയാക്ഷരങ്ങള്‍ വെട്ടിമാറ്റപ്പെട്ട നിരക്ഷരരുടെ മസ്തിഷ്‌ക്കത്തിലെ ശൂന്യസ്ഥലികളില്‍ അപരവിദ്വേഷത്തിന്റെ മാലിന്യ നിക്ഷേപം ആയാസരഹിതമാണ്.!
മലയാള വാര്‍ത്താ മാധ്യമങ്ങള്‍ പോലും എത്ര സുരക്ഷിതമായി വേലിപ്പുറത്തിരുന്നാണ് കളി കണ്ടു രസിക്കുന്നത്?
(റൈനോഡിന്റെ കാര്‍ട്ടൂണ്‍ ഗള്‍ഫ് ടൈംസില്‍ )