സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് അഫിലിയേഷന് അപേക്ഷകള്‍ ക്ഷണിച്ചു

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിന്റെ ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നതിന് അഫിലിയേഷന്‍ ലഭിക്കുന്നതിന് കലാ പരിശീലന സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വ്യവസ്ഥകള്‍ക്കും അപേക്ഷ ഫോറത്തിനും അക്കാദമി ഓഫീസില്‍ 04832 711432, 7902 711432 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

2025-26 വര്‍ഷത്തെ കോഴ്‌സുകള്‍ നടത്തുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 മെയ് 20 ആയിരിക്കും. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ 500 രൂപ അപേക്ഷ ഫീസ് സഹിതം ലഭിക്കുന്ന മുറക്ക് സ്ഥല പരിശോധന നടത്തി തൃപ്തികരമാണെങ്കില്‍ അഫിലിയേഷന്‍ നല്‍കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 7907 082933.