തിരുവനന്തപുരം: വിവിധ പരീക്ഷകളില്‍ റാങ്ക് നേട്ടവുമായി നാഷണൽ കോളേജ്. BBA , BSW എന്നിവയിൽ ഒന്നാം റാങ്ക് അടക്കം 22 റാങ്കാണ് നാഷണല്‍ കോളെജ് കരസ്ഥമാക്കിയത്. റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ കോളെജില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ എസ് എ ഷാജഹാന്‍, വകുപ്പ് അധ്യക്ഷന്മാരായ ആഷിക് ഷാജി, ഡോ അനിത, രാഖി വി ആര്‍, ലക്ഷ്മി എസ് വി, ദിവ്യ എം, ജസ്റ്റിന്‍ ഡാനിയേല്‍, ഫാജിസ ബീവി, ഉബൈദ് എ എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.

(കേരള സർവ്വകലാശാല BBA പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയനാഷണൽ കോളേജ് വിദ്യാർത്ഥിനി ധനുഷിയ .എം, പുനലൂർ കേളങ്കാവ് മഹേന്ദ്രൻ. കെ യുടെയും തിലകാവതി .റ്റി യുടെയും മകളാണ്.)

കേരള സർവ്വകലാശാല BSW പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നാഷണൽ കോളേജ് വിദ്യാർത്ഥിനി ദിയാന സിദ്ദിഗ് മണക്കാട് സിദ്ദിഗിന്റെയും അസീന സിദ്ദിഗിന്റെയും മകളാണ് .
.