ആരാമ്പ്രം ഹുദ സെന്‍റർ മദ്റസ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Kozhikode

ആരാമ്പ്രം ഹുദ സെൻ്റർ മദ്റസ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മദ്റസ അങ്കണത്തിലും വീടുകളിലും ചെടികൾ നട്ടു. പരിസ്ഥിതി സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് വിദ്യാർത്ഥികൾ മദ്റസയിലെത്തിയത്. മദ്റസാങ്കണത്തിൽ നടന്ന ദിനാചരണത്തിൽ ശുക്കൂർ കോണിക്കൽ പരിസ്ഥിതി സന്ദേശം നൽകി. അധ്യാപകരായ ഇർഫാന , ഷിഫ്ന , അമീന , വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.