തിരുവനന്തപുരം: നാഷണൽ കോളേജിൽ അന്തർദേശീയ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാകളക്ടർ അനുകുമാരി. ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ഫോർട്ട് സബ്-ഡിവിഷൻ ACP ഷിബു. എൻ മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിൻ ഡാനിയേൽ, സുധീർ. എ, ദീപ. ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
