തമിഴിലെയും മലയാളത്തിലെയും പോലെ തെലുങ്കിലും റീ റിലീസുകളുടെ പെരുമഴക്കാലത്തിന് തുടക്കമാകുന്നു. മലയാളത്തിൽ വൻ വിജയം നേടിയ ‘തെങ്കാശി പട്ടണ ‘ ത്തിൻ്റെ തെലുങ്ക് പുനരാവിഷ്ക്കാരമായ ഹനുമാൻ ജംഗ്ഷനാണ് നാളെ ആന്ധ്രയിലും തെലുങ്കാനയിലും ചെന്നൈയിലുമായി റിലീസ് ചെയ്യുന്നത്.
എഡിറ്റർ മോഹൻ നിർമ്മിച്ച ,’ ജയം ‘ രാജ എന്ന സംവിധായകൻ മോഹൻ രാജയുടെ അരങ്ങേറ്റ ചിത്രമായിരുന്ന ‘ ഹനുമാൻ ജംഗ്ഷൻ ‘ തെലുങ്കിലും മഹാ വിജയമായിരുന്നു. അർജുൻ, ജഗപതി ബാബു എന്നിവരാണ് യഥാക്രമം മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ തെലുങ്കിൽ അവതരിപ്പിച്ചത്.
ജഗപതി ബാബുവിന് നായക നിരയിൽ പ്രതിഷ്ഠ നേടി കൊടുത്ത സിനിമ കൂടിയായിരുന്നു ‘ ഹനുമാൻ ജംഗ്ഷൻ ‘ എന്നതും സ്മരണീയമാണ്. ലയ, സ്നേഹ എന്നിവരാണ് നായികമാർ. ഈ ചിത്രം തമിഴിലും ഡബ്ബ് ചെയ്ത് ഉടൻ പ്രദർശനത്തിനെത്തും.