കുന്ദമംഗലം ഉപജില്ല “സജ്ജം”വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

Kozhikode

കുന്ദമംഗലം: സമഗ്ര ഗുണമേൻമ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം സബ്ജില്ലയിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സജ്ജമാക്കിയ മാതൃഭാഷ പരിപോഷണ പദ്ധതിക്ക് – സജ്ജം – 2025 കുന്ദമംഗലത്ത് തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ മൊഡ്യുൾ പ്രകാരം മൂന്ന് , നാല് ക്ലാസുകളിലെ പഠന പിന്നാക്കക്കാരായ കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പദ്ധതിയാണിത് .

ഉപജില്ല യിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും . ഇതിനായി സ്ക്കൂൾ എസ്. ആർ.ജി കൺവീനർമാർ , ചുമതലയുള്ള അധ്യാപകർ എന്നിവർക്ക് പരിശീലനം നൽകി. പരിശീലനപരിപാടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ. ഷിയോ ലാൽ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് അധ്യക്ഷത വഹിച്ചു. ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ: ടി.കെ അബ്ബാസലി മുഖ്യപ്രഭാഷണം നടത്തി. ദേവേശൻ പേരൂർ മോഡ്യൂൾ അവതരണം നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് , കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ . ലിനി , മാവൂർ ബി.പി സി ജോസഫ് തോമസ് , ഹെഡ്മാസ്റ്റേർസ് ഫോറം ചെയർമാൻ ശുക്കൂർ കോണിക്കൽ , കൺവീനർ കെ. ബഷീർ , രോഷ്മ സുകേഷ് , കെ.ടി. മിനി, എം.ടി. മുഹമ്മദ് പ്രസംഗിച്ചു.