കല്‍പ്പറ്റ: ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റു. മുള്ളന്‍കൊല്ലിയില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. പാര്‍ട്ടി പരിപാടിക്കിടെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്. ഇതിനിടെ ഡിസിസി പ്രസിഡന്റ് നിലത്ത് വീണു.
മുള്ളന്‍കൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും കെഎല്‍ പൗലോസിന്റെയും ഗ്രൂപ്പില്‍ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. മര്‍ദ്ദനത്തിന് മുന്‍പുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.