കല്പറ്റ: ആഗോളതലത്തിൽ വയനാടിന്റെ തനത് കാപ്പി ഇനമായ റോബസ്റ്റ കാപ്പിയുടെ പ്രിയം വർദ്ധിച്ച സാഹചര്യത്തിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്നും ഇതിനായി നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തണമെന്നും അഖിലേന്ത്യ കാപ്പി കർഷക ഫെഡറേഷൻ സി എഫ് എഫ് ഐ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

കൽപ്പറ്റയിൽ നടന്ന കൺവെൻഷൻ കിസാൻ സഭ കേന്ദ്രകമ്മിറ്റി അംഗം നിധീഷ് ജെ വില്ലാട്ട് ഉദ്ഘാടനം ചെയ്തു. ജെയിൻ ആൻ്റണി അധ്യക്ഷനായിരുന്നു. കേരള കർഷകസംഘം സംസ്ഥാന ജോയിൻറ് സെക്രട്ടറി പി കെ സുരേഷ്, ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് ,സി എഫ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം ഡോ : ജോസ് ജോർജ് എന്നിവർ സംസാരിച്ചു. കെ മുഹമ്മദ് കുട്ടി സ്വാഗതവും ജസ്റ്റിൻ ബേബി നന്ദിയും പറഞ്ഞു . ജില്ലാ പ്രസിഡണ്ടായി ജസ്റ്റിൻ ബേബിയെയും സെക്രട്ടറിയായി ജെയിൻ ആൻ്റണിയെയും തെരഞ്ഞെടുത്തു.