പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്തിൻറെ കാപ്പും കുന്നിലുള്ള കമ്മ്യൂണിറ്റി ഹാൾ ഹരിത സേന വീടുകളിൽ നിന്നും എടുക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നത് നിർത്തി വൃത്തിയാക്കി കമ്മ്യൂണിറ്റി ഹാൾ പ്രവർത്തന സജ്ജമാക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുടുംബാരോഗ്യ കേന്ദ്രത്തിന് അടുത്തുള്ള കമ്മ്യൂണിറ്റി ഹാളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒരിക്കലും ന്യായീകരിക്കുവാൻ കഴിയില്ലെന്നും യോഗം വിലയിരുത്തി യോഗം പ്രസിഡൻറ് സജി മാത്യു ഉദ്ഘാടനം ചെയ്തു സതീഷ് , ഉസ്മാൻ. എന്നിവർ പ്രസംഗിച്ചു