കല്പറ്റ: കേരള ജനതയേയും വയനാടിനെയും തൊഴിലാളികളെയും വഞ്ചിച്ച സംസ്ഥാന ബജറ്റ് തീര്‍ത്തും പരാജയമാണ്. ജനത്തെ പിഴിഞ്ഞ് നികുതി പിരിക്കാന്‍ തീരുമാനിച്ച ബജറ്റില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഉള്‍പ്പെടെ സകല മേഖലയിലും തൊഴിലാളികളെ വഞ്ചിച്ച നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. തൊഴില്‍ മേഖലയിലാകെ തൊഴിലാളികള്‍ക്ക് യാതൊരുവിധ പാക്കേജും പ്രഖ്യാപിക്കാത്ത സംസ്ഥാന ബജറ്റ് കോപ്പി കത്തിച്ചു കൊണ്ട് ഐ എന്‍ ടി യൂ സി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കോന്നാടന്‍, കെ ശശികുമാര്‍, സുരേന്ദ്രന്‍ ടി ആര്‍, ടി എം മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി