കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകനും പരിശീലകനുമായ കെ. എം.കെ. വെള്ളയിൽ, കലാഭവൻ നവാസ്, പ്രൊഫ. എം. കെ . സാനു എന്നിവരുടെ നിര്യാണത്തിൽ തനിമ കലാസാഹിത്യ വേദി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അനുശോചിച്ചു. ജില്ലാ പ്രസിഡണ്ട് സി എ കരീം അധ്യക്ഷതവഹിച്ചു. പി എം അബ്ദുൽ ഹമീദ്, സലാം കരുവൻപൊയിൽ തുടങ്ങിയവർ സംസാരിച്ചു . ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും വൈസ് പ്രസിഡന്റ് കെ പി മുസ്തഫ നന്ദിയും പറഞ്ഞു.