കല്ലായി പുഴ മാലിന്യമുക്തമാക്കുക; ഗ്രീന്‍ മൂവ്‌മെന്‍റ് ധര്‍ണ 18ന്

Kozhikode

കോഴിക്കോട്: കല്ലായിപ്പുഴ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ മൂവ്‌മെന്റ് 18ന് കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും. കല്ലായിപ്പുഴ മാലിന്യമുക്തമാക്കി സംരക്ഷിക്കുക, കനോലി കനാലിലേക്ക് തുറക്കുന്ന എല്ലാ ഓടകളും അടക്കുക, കയ്യേറ്റ സ്ഥലങ്ങള്‍ നിര്‍ണ്ണയിക്കുകയും ഏറെറടുക്കുകയും ചെയ്യുക, പുഴയെ ഒഴുകാനനുവദിക്കുക, ചെറുകുളത്തൂര്‍ മലനിരകള്‍ പരിരക്ഷിക്കുക,
പതിനാല് നീര്‍ചോലകളും സംരക്ഷിക്കുക, കനോലി കനാല്‍ സംരക്ഷണ സമിതി യോഗം വിളിച്ചു ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

വിവിധ പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി ഗ്രീന്‍ മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ടി വി രാജന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിവേദനം നല്കി.

സ്വീകർത്താവ്,
സെക്രട്ടറി,
കോഴിക്കോട് കോർപറേഷൻ, കോഴിക്കോട്

മാന്യരേ,

വിഷയം:- കല്ലായിപ്പുഴ മാലിന്യമുക്തമാക്കൽ – പുഴയെ ജീവിക്കാൻ അനുവദിക്കണം – സംബന്ധിച്ച്

ലോകത്തെ പല നദികൾക്കും ജീവിക്കാനുള്ള അവകാശവും വ്യക്തിഗത അവകാശങ്ങളും അനുവദിച്ചു കൊണ്ട് നിയമ നിർമ്മാണo നിലവിൽ വന്നിട്ടുണ്ട്.
ഇന്ത്യയിൽ ഉത്തരാഖണ്ട് ഹൈക്കോടതി 2017 ൽ തന്നെ ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ ജീവനാഡികൾ എന്നു പറയാവുന്ന രണ്ട് നദികൾ ഉണ്ട്. പൂനൂർ പുഴയും കല്ലായിപ്പുഴയും.രണ്ടു നദികളും കയ്യേറ്റങ്ങൾക്കും മലിനീകരണത്തിനും പുകൾപറ്റതാണ്.

കേന്ദ്രപരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോഡിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട പുഴയായാണ് കല്ലായിപ്പുഴയെ കണ്ടെത്തിയിരിക്കുന്നത്. ഇത് സാഹിത്യനഗരമെന്ന പദവിനേടിയ നഗരത്തിന് തികച്ചും അപമാനകരമാണ്.
കല്ലായിപ്പുഴയെ മാലിന മുക്തമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കനോലി കനാലാണ് കല്ലായിപ്പുഴയെ മലിനീകരിക്കുന്നതിന് മുമ്പൻ. കനോലി കനാൽ ശുദ്ധീകരിച്ച് ഒഴുക്കുള്ളതായി നിലനിർത്തണമെന്ന് ബഹു: കേരള ഹൈക്കോടതി ഉത്തരവായിട്ട് വർഷങ്ങൾ പിന്നിട്ടു. നാളിതുവരെ ഈ ഉത്തരവ് നടപ്പാക്കാൻ നഗരസഭ ഒരു നടപടിയും സ്വീകരിച്ചതായി അറിയില്ല..
കനോലി കനാലിലേക്ക് 74 ഓളം ഓടകൾ തുറക്കുന്നുണ്ടെന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം മാലിന്യക്കുഴലുകൾ അടച്ചുപൂട്ടുന്നതിന് ശക്തമായ നടപടി കോർപറേഷൻ സ്വീകരിച്ചിട്ടില്ല. കനോലി കനാലിലേക്ക് തുറക്കുന്ന ഓടകൾക്ക് സ്ലൂയിസ് വാൾവ് ഘടിപ്പിക്കുമെന്ന് അർദ്ധ ജൂഡിഷ്യൽ സമതിയായിരുന്ന, ജില്ലാ കലക്ടർ ആദ്ധ്യക്ഷനായ. കനോലി കനാൽ പരിസ്ഥിതി സംരക്ഷണ സമിതി* 1984 ൽ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ
തീരുമാനം നടപ്പാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രവുമല്ല ഈ സമിതിയുടെ പ്രവർത്തനം ജില്ലാ ഭരണകൂടം അവാസാനിപ്പിക്കുകയും സമതിയെ കോഴിക്കോട് കോർപറേഷനിലേക്ക് സമൂലം മാററുകയുമാണ് ഉണ്ടായത്. ഭാഗ്യമെന്ന് പറയട്ടെ ഈ സമിതിയുടെ ഒരു യോഗം പോലും കോഴിക്കോട്
കോർപറേഷൻ വിളിച്ച് ചേർക്കുകയുണ്ടായിട്ടില്ല.

കോഴിക്കോട് മാവൂർ റോഡരികിലൂടെ ഓട നിലവിലില്ല. ഇവിടെ ഓട നിർമ്മിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യം കനോലി കനാലിലേക്ക് ഒഴുകുന്നത് ഒഴിവാക്കണം.
കനോലി കനാലിൽ വേലിയേറ്റ / വിലിയിറക്ക പ്രഭാവം പുന:സ്ഥാപിക്കേണ്ടത് ആവശ്യം ആവശ്യമാണ്. പുഴയിലേക്കും കനാലിലേക്കും തുറക്കുന്ന ഓടകളിലൂടെ മഴവെള്ളം മാത്രം ഒഴുകിയെത്തുന്നതിന് സംവിധാനം ഒരുക്കേണ്ടതുണ്ട്.

കൂടാതെ നഗരത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന് കല്ലായിപ്പുഴയുടെ അടിത്തട്ട് താഴ്ത്തി ഒഴുക്ക് സുഗമമാക്കേണ്ടത് അനിവാര്യമാണ്.

അങ്ങാടികളിൽ നിന്നും മാലിന്യം പൂർണ്ണമായും ഒഴുകിയെത്തുന്നത്
പുഴയിലേക്കാണ്. ഇതിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്.
നഗരത്തിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കുന്നതിന് കല്ലായിപ്പുഴ സ്വഛവും മാലിന്യമുക്തമായും ഒഴുകേണ്ടത് ആവശ്യമാണ്. കല്ലായിപ്പുഴ, തങ്ങളുടെ ജീവസന്ധാരണത്തിന് ഉപയുക്തമാക്കുന്ന നിരവധിപ്പേരുണ്ട്.
പാരമ്പര്യ മത്സ്യബന്ധനത്തിനുംമരപ്പണിയ്ക്കായും മറ്റും നൂറുകണക്കിന് ആളുകളാണ് പുഴയുമായി ബന്ധപ്പെട്ടിരിന്നത്. ഇത് പുന:സ്ഥാപിക്കണം.

കല്ലായിപ്പുഴ കയ്യേററക്കാരുടെ പറുദീസയാണ്.
ചെറുകുളത്തൂർ മലനിരകളിൽ നിന്നും ഉണ്ടവിക്കുന്നു കല്ലായിപ്പുഴ. അവിടെത്തെ 14 നീർച്ചോലകളിൽ പലതും അന്യാധീനപ്പെട്ടിരിക്കയാണ്. പുഴ തീരങ്ങൾ പലരും കയ്യേറിയിട്ടുണ്ട്. പുഴ മൊത്തമായിത്തന്നെ അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാൻ സത്വര നടപടി സ്വീകരിക്കേണ്ടതുണ്ട്.

ഈ വിഷയത്തിൽ പൊതുജനവികാരം കണക്കിലെടുക്കണമെന്നും പുഴകൾ മാലിന്യമുക്തമായി ഇരുകരകളേയും തഴുകി ഒഴുകാൻ അവസരം സൃഷ്ടിക്കണമെന് അഭ്യർത്ഥിക്കുന്നു.

വിശ്വാസപൂർവ്വം,

ടി.വി.രാജൻ,

ജനറൽ സെക്രട്ടറി,
ഗ്രീൻ മൂവ്മെന്റ്,
കോഴിക്കോട് – 16,