നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
ആയഞ്ചേരി: സംസ്ഥാന സര്‍ക്കാറിന്റെ ഒരുകുടുബം ഒരുസംരംഭം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് പി കെ സജിത ആരംഭിച്ച പലഹാരക്കടയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി വി കുഞ്ഞിരാമന് മാസ്റ്റര്‍ നിര്‍വഹിച്ചു.
വ്യവസായ വകുപ്പിന്റെ കീഴില്‍ ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംരംഭ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും അതിന് ആറ് ശതമാനം പലിശയും വ്യവസായ വകുപ്പ് നല്‍കും.
ചടങ്ങില്‍ കെ സോമന്, പി എം ബാലന് മാസ്റ്റര്‍, രാജീവന് പി എം, ഉമാദേവി വി, ഗീത വി, രാജന് പുതുശ്ശേരി, ടി പി ഹമീദ്, അനില്‍ ആയഞ്ചേരി, കരീം പിലാക്കി, പി എം സദാനന്ദന് എന്നിവര്‍ സംസാരിച്ചു.