അവയവങ്ങള്‍ വില്‍ക്കുന്ന മാഫിയ ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ശൃംഖല: മാന്നാനം സുരേഷ്

Kottayam

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോട്ടയം: ഇന്ത്യ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന വലിയൊരു ശൃംഖലയാണ് അവയവങ്ങള്‍ വില്‍ക്കുന്ന മാഫിയയുടെ വേരുകളെന്ന് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് പ്രസ്താവിച്ചു. ബോധപൂര്‍വ്വം ഉണ്ടാക്കുന്ന അപകടങ്ങളും അവയിലൂടെ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് പറഞ്ഞു അവയവങ്ങള്‍ തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അടിയന്തര ഉത്തരവിലൂടെ അന്വേഷണം നടത്തുകയും ഈ മൃഗീയമായ സംഭവത്തിന് കൂട്ടുനില്‍ക്കുന്നവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും സംയുക്തമായി അന്വേഷണ സെല്‍ രൂപീകരിക്കുകയും പൊതുജനങ്ങള്‍ക്ക് അവയര്‍നസ് ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.