നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: ആശീര്‍വാദ് ലോണ്‍സ് ഓഡിറ്റോറിയം, ഐശ്വര്യ ആര്‍ക്കേഡ് എന്ന സ്ഥാപനങ്ങള്‍ കാരണം പരിസരവാസികള്‍ക്കുണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്നും സ്ഥാപനങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുമാണെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. ആശീര്‍വാദ് ലോണ്‍സിന്റെയും ഐശ്വര്യ ആര്‍ക്കേഡിന്റെയും ഉടമകള്‍ ഓഗസ്റ്റില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണം.
നഗരസഭാസെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍ എന്നിവര്‍ പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഓഗസ്റ്റില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാരണം ശുദ്ധ വായുവും ശൂദ്ധ ജലവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് കാരപ്പറമ്പ് സ്വദേശി ഗീവര്‍ഗ്ഗീസ് പോള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.