കോഴിക്കോട്: ജില്ലയില്‍ നിപ്പ വ്യാപകമാവുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു കൊണ്ടും രോഗബാധിതരുടെ കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും പ്രശ്‌ന പ്രദേശത്തെ തൊഴിലാളി കുടുംബങ്ങള്‍ക്കും വ്യാപാരികള്‍ക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അനുവദിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
നിപ സംബന്ധിച്ച് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കോറന്റൈയിന്‍ കഴിയുന്ന പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളുടെ വീട്ടില്‍ ഭക്ഷണ കിറ്റ് എത്തിക്കുവാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും യോഗം ആവശ്യം ഉന്നയിച്ചു.
നിപ്പ കാരണം വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുവാനും പരിശോധിക്കുവാനും കഴിയാത്ത സാഹചര്യത്തില്‍ സമയപരിധി നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പൂവാട്ടുപറമ്പ്, മനോജ് കാരന്തൂര്‍, ശക്തിധരന്‍ പനോളി, റഫീഖ് പൂക്കാട്, അസ്ലം ബാലുശ്ശേരി, അനസ് അത്തോളി, ശ്രീകല വിജയന്‍, ശ്രീജിത്ത് ചെറുപ്പ, മൊയ്തീന്‍ കുറ്റിക്കാട്ടൂര്‍, അനിത എരഞ്ഞിപ്പാലം എന്നിവര്‍ സംസാരിച്ചു.