കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഒന്നിച്ചോണം: പായസ പാചക മല്‍സരത്തില്‍ സപ്ന അജീഷിന് ഒന്നാം സമ്മാനം

Kozhikode

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷം പായസ പാചക മത്സരത്തില്‍ ജീവന്‍ ടി വി റീജ്യണല്‍ ഹെഡ് അജീഷ് അത്തോളിയുടെ ഭാര്യ സപ്ന അജീഷിന് ഒന്നാം സമ്മാനം. പൂക്കള മത്സരം, പായസ പാചക മത്സരം, വടം വലി, ഉറിയടി മത്സരം ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ ആണ് നടന്നത്. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.
ഐ എം എ ഹാളില്‍ നടന്ന ഒന്നിച്ചോണം 2023 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ മുകുല്‍ ശശിധരന്‍, പി.ആര്‍.ഡി ഡപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ ബാലന്‍ മാസ്റ്റര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സ്ഥാന സെക്രട്ടറി അഞജന ശശി, മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ്, കണ്‍വീനര്‍ സനോജ് കുമാര്‍ ബേപ്പൂര്‍, ട്രഷറര്‍ പി.വി നജീബ് സംസാരിച്ചു. സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ചെയര്‍മാന്‍ ഇ.പി മുഹമ്മദ് നന്ദിയും പറഞ്ഞു. പൂക്കള മല്‍സരത്തില്‍ ദേശാഭിമാനി ഒന്നും മാതൃഭൂമി രണ്ടും മീഡിയവണ്‍ മൂന്നും സ്ഥാനം നേടി. പായസ പാചക മല്‍സരത്തില്‍
സപ്ന അജീഷ്, വി സി പ്രമോദ്കുമാര്‍, അഞ്ജന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സമ്മാനം കരസ്ഥമാക്കി. പന്തീരാങ്കാവ് ധ്വനി തരംഗം കലാസമിതി അവതരിപ്പിച്ച ശിങ്കാരി മേളവുമുണ്ടായിരുന്നു.