ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കി നൃത്തഅരങ്ങേറ്റം

Kottayam News

അമൃത നൃത്ത കലാഭവനിലെ ഏഴ് കുട്ടി നര്‍ത്തകരുടെ അരങ്ങേറ്റവും നാല് യുവ നര്‍ത്തകരുടെ നൃത്തച്ചുവടുകളും സന്നിധാനത്തെ അരങ്ങുണര്‍ത്തി

പമ്പ: കഥകളിയും ഭരതനാട്യവും ജുഗല്‍ ബന്ദിയും തില്ലാനയുമെല്ലാമായി ശബരീശ സന്നിധിയില്‍ നൃത്തച്ചുവടുകളുമായി കുമളി അമൃത നൃത്ത കലാഭവനിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങും കാഴ്ചക്കാരുടെ മനസ്സും കവര്‍ന്നു. അമൃത നൃത്ത കലാഭവനിലെ ഏഴ് കുട്ടി നര്‍ത്തകരുടെ അരങ്ങേറ്റവും നാല് യുവ നര്‍ത്തകരുടെ നൃത്തച്ചുവടുകളും സന്നിധാനത്തെ അരങ്ങുണര്‍ത്തി.

കഥകളി സംഗീതത്തിനും മേളങ്ങള്‍ക്കുമൊപ്പം കഥകളി അവതരിപ്പിച്ച കലാമണ്ഡലം പ്രസാദ്, യുവ കലാകാരന്മാരോടൊപ്പം ജുഗല്‍ ബന്ദിയുടെ ഭാഗമാവുകയും ചെയ്തു. ആര്‍. എല്‍. വി. ഉണ്ണികൃഷ്ണന്‍, വിഷ്ണു, അരുണ്‍ രാമചന്ദ്രന്‍, ആനന്ദ് എന്നീ യുവനര്‍ത്തകരും വാനതി, സിതാര, വാഷ്ണവി, അനാമിക, കപിന്‍, അമയ, ബെനിറ്റ എന്നീ കൊച്ചു നര്‍ത്തകരും ചുവട് വെച്ചു. ജയന്‍ പെരുമ്പാവൂര്‍ ആലാപനം, സുനില്‍ എസ്. പണിക്കര്‍ മൃദംഗം, അടൂര്‍ ശിവജി വയലിന്‍, ശാന്താ മേനോന്‍ ഇലത്താളം എന്നിവരായിരുന്നു പിന്നണി.

Leave a Reply

Your email address will not be published. Required fields are marked *