അഷറഫ് ചേരാപുരം
ദുബൈ: ലോക പ്രസിദ്ധമായ ദുബൈ ഫെസ്റ്റിവെല്ലിന് നാളെ തുടക്കം. 2023 ജനുവരി 29 വരെ 46 ദിവസം ഫെസ്റ്റിവെല്‍ നീണ്ടുനില്‍ക്കും.ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ മേളയിലേക്ക് ആയിരങ്ങളാണ് ദിനേന എത്തിച്ചേരുക. നിരവധി സമ്മാനങ്ങളും വന്‍ വിലക്കിഴിവുമായാണ് 28ാം എഡിഷന്‍ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമാകുന്നത്.
ഡൗണ്‍ടൗണില്‍ ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റ്, പുതിയ നിസ്സാന്‍ പട്രോള്‍ കാര്‍ അടക്കം വന്‍ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 3,500 ഔട്ട്‌ലെറ്റുകളിലായി 800ലധികം ബ്രാന്‍ഡുകള്‍ വിലക്കിഴിവോടെ ഫെസ്റ്റിവലില്‍ ലഭ്യമാകും. ലേകത്തിന്റെ വിവിധ രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളകളും സംഗീത കച്ചേരികളും വിനോദങ്ങളുമെല്ലാം ദുബൈ ഫെസ്റ്റിവെല്ലിന്റെ ഭാഗമാണ്.
Very interesting topic, appreciate it for putting up.Blog monry