അയ്യങ്കാളിയെ സമൂഹമാധ്യമങ്ങളില്‍ വികൃതമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കണം: മാന്നാനം സുരേഷ്

Kottayam

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോട്ടയം: മഹാത്മ അയ്യങ്കാളിയെ സമൂഹ മാധ്യമങ്ങളിലൂടെ വികൃത രൂപമാക്കി അപമാനിച്ച സംഭവത്തില്‍ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിലനിന്നിരുന്ന അസ്സമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ നവോത്ഥാന നായകരില്‍ പ്രമുഖനാണ് അയ്യന്‍ങ്കാളി.

തന്റെ മുന്നില്‍ അടച്ചിട്ട വിദ്യാലയങ്ങളും പൊതുവഴികളും വിപ്ലവ വീര്യം കൊണ്ട് തുറപ്പിച്ച പോരാളിയായിരുന്നു അയ്യന്‍ങ്കാളിയെന്ന് മാന്നാനം സുരേഷ് ഓര്‍മ്മിപ്പിച്ചു. ആര്‍ക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതിന് കര്‍ക്കശ നിയന്ത്രണം ആവശ്യമാണ്.

അയ്യന്‍ങ്കാളിയുടെ ചിത്രം മാത്രമല്ല ദേവി ദേവന്മാരെയും ഗുരുക്കന്മാരെയും മഹാത്മക്കളെയും മോര്‍ഫ് ചെയ്ത് വികലമാക്കി ചിത്രികരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വൈകൃത മാനസികാവസ്ഥ പുതിയ തലമുറക്ക് കൂടി വരുന്നതില്‍ ആശങ്കയുണ്ടെന്നും ബോധവല്‍ക്കരണം ആവശ്യമാണെന്നും സൈബര്‍ ഇടങ്ങളിലെ ഇത്തരം അപചയത്തിന് കടിഞ്ഞാണിടാന്‍ അടിയന്തര നിയമനിര്‍മ്മാണം നടത്തണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.