ചാവറ പബ്ലിക് സ്‌കൂള്‍ രജത ജൂബിലി വിളംബര ജാഥ ഇന്ന്

Kottayam

പാലാ: ചാവറ പബ്ലിക് സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ മൂന്നിന് ലഹരിക്കെതിരെ ബോധവല്‍ക്കരണ വിളംബരജാഥ പാലായില്‍ നടക്കും. രാവിലെ 9 ന് സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന ജൂബിലി വിളംബര ജാഥ ജോസ് കെ മാണി എം പി ഫ്‌ലാഗ് ഓഫ് ചെയ്യും. പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട് അധ്യക്ഷത വഹിക്കും. മുന്‍ പ്രിന്‍സിപ്പല്‍ ഫാ ഇമ്മാനുവേല്‍ പഴയപുര സന്ദേശം നല്‍കും. തുടര്‍ന്നു ചാവറ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. റാലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും റാലിയില്‍ പങ്കെടുക്കും.

ഡിസംബര്‍ 5 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ ജോസുകുട്ടി പിടഞ്ഞാറേപീടിക, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട്, മുന്‍ പ്രിന്‍സിപ്പല്‍മാരായ ഫാ. മാത്യു കരീത്തറ, ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ ബാസ്റ്റിന്‍ മംഗലത്തില്‍, പി ടി എ വൈസ് പ്രസിഡന്റ് ഡോ ഷീന എന്നിവര്‍ പ്രസംഗിക്കും.

രജത ജൂബിലി ലോഗോ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം ചലചിത്രതാരം മിയ ജോര്‍ജ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ബാസ്റ്റിന്‍ മംഗലത്തില്‍, റെക്ടര്‍ ഫാ. ജോസഫ് കുറിച്ചിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *