12-ാമത് കാവിന്‍ കെയര്‍ എം എം എ ചിന്നികൃഷ്ണന്‍ ഇന്നൊവേഷന്‍ അവാര്‍ഡ്: സംരംഭകര്‍ക്ക് അപേക്ഷിക്കാം

Eranakulam

കൊച്ചി: കാവിന്‍ കെയര്‍ എം എം എ ചിന്നികൃഷ്ണന്‍ ഇന്നൊവേഷന്‍ അവാര്‍ഡുകളുടെ 12-ാമത് എഡിഷനിലേക്ക് സംരംഭകര്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 50 കോടി രൂപയില്‍ കൂടാത്ത വാര്‍ഷിക വരുമാനമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ് എം ഇ കള്‍ക്കും https://ckinnovationawards.in/ എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് +91 97899 60398 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കാം. നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 15.

മദ്രാസ് മാനേജ്‌മെന്റ് അസോസിയേഷനുമായി (എം എം എ) സഹകരിച്ച് കൊണ്ട് എഫ് എം സി ജി കൂട്ടായ്മയായ കാവിന്‍ കെയര്‍ ആരംഭിച്ച കാവിന്‍ കെയര്‍ എം എം എ ചിന്നികൃഷ്ണന്‍ ഇന്നൊവേഷന്‍ അവാര്‍ഡുകള്‍, സംരംഭകരെ അവരുടെ ഉല്‍പ്പന്നത്തിന്റെയോ, സേവനത്തിന്റെയോ അനതിസാധാരണമായ സ്ഥൈര്യതയും വളര്‍ച്ചാതോതും സാമൂഹിക സേവന ഫലങ്ങളും വിലയിരുത്തിയാണ് നല്‍കുന്നത്.

വിജയികള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് െ്രെപസിനൊപ്പം മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഡിസൈന്‍, പാക്കേജിംഗ്, പേറ്റന്റ് ആപ്ലിക്കേഷന്‍, ആര്‍ ആന്‍ഡ് ഡി, എച്ച്ആര്‍ രംഗങ്ങളില്‍ പൂര്‍ണ പിന്തുണയും ലഭിക്കും. കാവിന്‍ കെയര്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി കെ രംഗനാഥന്റെ പിതാവായ ‘സാഷെ വിപ്ലവത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന അന്തരിച്ച ആര്‍ ചിന്നികൃഷ്ണനെ ആദരിക്കുന്നതിനായാണ് ഓരോ വര്‍ഷവും കാവിന്‍കെയര്‍ ഈ അവാര്‍ഡ് നല്‍കി വരുന്നത്.