വീനസ് ഗ്രൂപ്പ് ഇനി ചലച്ചിത്ര നിര്‍മ്മാണ മേഖലയിലേക്ക്; ആദ്യ രണ്ട് ചിത്രങ്ങള്‍ തമിഴില്‍

Cinema

ബിഗ്‌ബോസ് ഫെയിം സൂര്യ ജെ മേനോന്‍ തിരക്കഥയെഴുതി പ്രധാന കഥാപാത്രമാവുന്ന ‘നറുമുഗൈ’ ആണ് ആദ്യ ചിത്രം

കൊച്ചി: പ്രമുഖ വ്യവസായ ഗ്രൂപ്പായ വീനസ് ഗ്രൂപ്പ് ചലച്ചിത്ര നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ രണ്ട് ചിത്രങ്ങളും തമിഴില്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം ‘നറുമുഗൈ’ യുടെ ടൈറ്റില്‍ ലോഞ്ചും രണ്ടാമത്തെ ചിത്രത്തിന്റെ പൂജയും കൊച്ചിയില്‍ നടന്നു. ബിഗ്‌ബോസ് ഫെയിം സൂര്യ ജെ മേനോന്‍ തിരക്കഥയെഴുതി പ്രധാന കഥാപാത്രമാവുന്ന ‘നറുമുഗൈ’ സംവിധാനം ചെയ്യുന്നത് ജെസ്പാല്‍ ഷണ്‍മുഖനാണ്. വീനസ് ഗ്രൂപ്പിന്റെ ബാനറില്‍ ബ്രൂണോ ഹാരിസണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാബ്‌സ് (യു.എ.ഇ) ആണ് സഹനിര്‍മ്മാതാക്കള്‍. ടി.എസ്.ജെ ഫിലിം കമ്പനിയും നിര്‍മ്മാണ പങ്കാളിത്തത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ജിനു വി നാഥ് ആണ്. തീര്‍ത്തും റൊമാന്റിക് ഫാമിലി എന്റര്‍ടെയിന്‍മന്റ് സ്വഭാവത്തിലുള്ള ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് അരുള്‍ കുമാറാണ്. ‘നറുമുഗൈ’ ഒക്ടോബര്‍ ആദ്യ വാരത്തില്‍ തീയേറ്റര്‍ റിലീസിനെത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.

പ്രശസ്ത നര്‍ത്തകി ഷാരോണ്‍ ലൈസന്‍ ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍. ഡി.ഒ.പി: ഷെട്ടി മാണി, എഡിറ്റിംങ്: ഡ്രീമി ഡിജിറ്റല്‍, സംഗീതം: മുത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശങ്കര്‍, ആര്‍ട്ട്: അരവിന്ദ്, അരുണ്‍, മേക്കപ്പ്: പ്രണവ് വാസന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഗൗരി ഗോപിനാഥ്, ആക്ഷന്‍: ജെറോഷ് മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ഓയൂര്‍, അസോസിയേറ്റ് ക്യാമറമാന്‍: വിഷ്ണു പെരുന്നാട്, സ്റ്റില്‍സ്: മഹേശ്വര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, ട്രെന്‍ഡി ടൊള്ളി, ടൈറ്റില്‍: സഹീര്‍ റഹ്മാന്‍, ഡിസൈന്‍സ്: മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. പി.ആര്‍.ഒ: പി.ശിവപ്രസാദ്.