മഅ്ദനിക്ക് ലഭിച്ച ജാമ്യം കേരളത്തിനു ലഭിച്ച നീതി: ബിജു തേറാട്ടില്‍

Eranakulam

കൊച്ചി: നീണ്ട കാലം ശിക്ഷ വാങ്ങാതെ തന്നെ വിചാരണ തടവിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിക്കപ്പെട്ട മഅ്ദനിക്ക് ഇപ്പോള്‍ ലഭിച്ച ജാമ്യം കേരള ജനതയ്ക്ക് ലഭിച്ച നീതിക്ക് തുല്യമാണെന്ന് രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ല പ്രസിഡന്റ് ബിജു തേറാട്ടില്‍ വാര്‍ത്ത കുറുപ്പില്‍ പറഞ്ഞു.

മഅ്ദനിയുടെ തുടര്‍ചികത്സ ചെലവുകള്‍ ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.