സി പി എമ്മുമായി കേരളത്തില്‍ സഖ്യം പറ്റില്ല, ദേശീയ തലത്തിലാവാം: കെ മുരളീധരന്‍

Kerala

കോഴിക്കോട്: ദേശീയതലത്തില്‍ സി പി എമ്മുമായി സഖ്യമാവാമെന്നും സംസ്ഥാനത്ത് പറ്റില്ലെന്നും കെ മുരളീധരന്‍ എം പി. സംസ്ഥാനത്ത സി.പി.എമ്മുമായി സഹകരിക്കാനാവില്ല, ഇവിടെ അവര്‍ ഒരു പ്രത്യേക ജീവിയാണെന്നും മുരളി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.സി.സിയുടെ കരട് വന്നശേഷം പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാം. ഇപ്പോള്‍ സെമിനാറുണ്ടല്ലോ. അത് നടക്കട്ടെ. ദേശീയ തലത്തില്‍ മുഖ്യപാര്‍ട്ടി കോണ്‍ഗ്രസാണ്. അപ്പോള്‍ ആരാണ് നേതൃത്വം വഹിക്കുന്നതെന്ന കാര്യത്തില്‍ പ്രസക്തിയില്ല. ബംഗളുരു സമ്മേളനത്തില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ വികസന കാഴ്ചപ്പാടിന്റെ നല്ലൊരജണ്ടയുണ്ടാവണം. ഇ.പി.ജയരാജനേയും ശോഭാസുരേന്ദ്രനേയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത എം.എം.ഹസ്സന്റെ പ്രസ്താവനയെക്കുറിച്ച ചോദിച്ചപ്പോള്‍ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്, അവര്‍ അവരുടെ കാര്യം നോക്കട്ടെ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.